യുഎസ് ആവശ്യപ്പെട്ടതോടെ എണ്ണോത്പാദനം വർധിപ്പിച്ച് സൗദി; ലക്ഷ്യം റഷ്യയെ പ്രതിരോധത്തിലാക്കൽ
സൗദിയുടെ എണ്ണ ഉത്പാദനം പ്രതിദിനം 13 മില്യൺ ബാരലാക്കി ഉയർത്തി
- Updated:
2022-07-16 11:46:10.0
സൗദിയുടെ എണ്ണ ഉത്പാദനം പ്രതിദിനം 13 മില്യൺ ബാരലാക്കി ഉയർത്തി. ഇതിലധികം ഉയർത്താനാകില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. നിലവിൽ 10.21 മില്യൺ ബാരലാണ് സൗദി ഉത്പാദിപ്പിക്കുന്നത്. യുഎസ് അഭ്യർഥന പ്രകാരമാണ് എണ്ണോത്പാദനം സൗദി വർധിപ്പിക്കുന്നത്. ആഗോള വിപണിയിലെ എണ്ണ വില നിയന്ത്രിക്കലും റഷ്യയുടെ യുക്രൈൻ നീക്കം പ്രതിരോധത്തിലാക്കലും യുഎസിന്റെ ലക്ഷ്യമാണ്.
എണ്ണവിതരണവും ഉത്പാദനവും ഒപെക് രാജ്യമെന്ന നിലക്ക് സൗദിക്ക് അനിയന്ത്രിതമായി കൂട്ടാനാകില്ല. നിലവിൽ വർധിപ്പിച്ചത് ഓരോ രാജ്യങ്ങൾക്കും നൽകിയ പരമാവധി അളവിനകത്ത് നിന്നാണ്. അടുത്ത മാസം നടക്കുന്ന ഒപെക് യോഗത്തിലാകും മറ്റു കാര്യങ്ങൾ തീരുമാനിക്കുക. ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകുമായി പുറമെ നിന്നു സഹകരിക്കുന്ന റഷ്യയുടെ നിലപാടും യോഗത്തിൽ ചർച്ചയാകുമെന്ന് ഉറപ്പായി.
Next Story
Adjust Story Font
16