സൗദിയും ഇറാനും തമ്മിൽ ചർച്ചകൾ തുടരുന്നു; പ്രതീക്ഷയോടെ പശ്ചിമേഷ്യ
ഇറാനെതിരായ ഉപരോധം നീക്കാൻ യുഎസ് ചർച്ചക്ക് ഒരുങ്ങുന്നതിനിടെയാണ് പുതിയ ചർച്ചകൾ
- Published:
23 Sep 2021 2:07 AM GMT
ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിനിടെ സൗദി വിദേശകാര്യ മന്ത്രിയും ഇറാന്റെ പ്രതിനിധിയും കൂടിക്കാഴ്ച നടത്തിയ. ഇറാനെതിരായ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക രാജ്യങ്ങൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഇറാനുമായുള്ള ചർച്ചകൾ മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും പറഞ്ഞു.
2015 ലെ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക നേതാക്കൾ ഇറാനുമായി ചർച്ചക്കൊരങ്ങുകയാണ്. ഇതിനിടെയാണ് സൗദിയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സൗദി വിദേശ കാര്യ മന്ത്രിയും ഇറാൻ പ്രതിനിധിയും ചർച്ച നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ അയൽരാജ്യമാണെന്നും അവരുമായുള്ള പ്രാരംഭ ചർച്ചകൾ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും യുഎൻ പൊതു സഭയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. വീഡിയോ റെക്കോർഡിങിലൂടെയായിരുന്നു പ്രഭാഷണം.
പശ്ചിമേഷ്യയിൽ വിനാശമുണ്ടാക്കുന്ന അണുവായുധങ്ങൾ ഉണ്ടാകരുത്. ഇതിൽ നിന്നും ഇറാനെ തടയാനുള്ള എല്ലാ നീക്കങ്ങൾക്കും സൗദി പിന്തുണ പ്രഖ്യാപിച്ചു. 2016ൽ ഇറാനുമായി സൗദി നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. പിന്നീട് തുടങ്ങിയ ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം കുറയുന്നതാണ് നിലവിലെ കാഴ്ച. ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി നടത്തിയ ആഹ്വാനത്തെ തുടർന്ന് യുഎസ് ഇറാനെതിരായ നടപടികൾ അവസാനിപ്പിച്ചേക്കും. ഇതോടെ സൗദിയും ഇറാനും സമവായ ചർച്ചകൾ സജീവമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16