Quantcast

ഇന്ത്യയില്‍ ചുവടുറപ്പിക്കാനായി ആഗോള ഇലക്ട്രിക് കാര്‍ ഭീമന്‍; ടെസ്‍ല ചര്‍ച്ച നടത്തിയത് അഞ്ച് സംസ്ഥാനങ്ങളുമായി

മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ സർക്കാരുകളുമായി ടെസ്‌ല ചർച്ച നടത്തിയിട്ടുണ്ട്

MediaOne Logo

  • Published:

    12 Jan 2021 2:23 PM GMT

ഇന്ത്യയില്‍ ചുവടുറപ്പിക്കാനായി ആഗോള ഇലക്ട്രിക് കാര്‍ ഭീമന്‍; ടെസ്‍ല ചര്‍ച്ച നടത്തിയത് അഞ്ച് സംസ്ഥാനങ്ങളുമായി
X

ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‍ല ഇന്ത്യയില്‍ പ്രവര്‍നമാരംഭിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. എന്നാലിപ്പോഴിതാ റിസെര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് സെന്‍റ്റുകള്‍ സ്ഥാപിക്കാനായി കമ്പനി ഇന്ത്യയിലെ അഞ്ച് സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നാണ് സി.എന്‍.ബി.സി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021 ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത പുറത്തു വന്നത്. ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും ലോകമെമ്പാടുമുള്ള കണ്‍സള്‍ടിംങ് സെന്‍ററുകളുമായും കമ്പനി നിരന്തരമായി ബന്ധപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ സർക്കാരുകളുമായി ടെസ്‌ല ചർച്ച നടത്തിയിട്ടുണ്ട്.

നിര്‍മ്മാണത്തിനും റിസെര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് വിഭാഗത്തിന്‍റെ ഹെഡ് ഓഫീസ് സ്ഥാപിക്കുന്നതിനുമായി ഒന്നിലധികം ഓപ്റ്റഷന്‍സാണ് കമ്പനിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിരിക്കുന്നത്. അതേസമയം ടെസ്‍ലയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ തങ്ങള്‍ അതീവ തല്‍പ്പരരാണെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. കമ്പനിയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കര്‍ണാടകയിലെ തുംകൂര്‍ എന്ന പ്രദേശത്ത് എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

അമേരിക്കയിലെ പാലോ അള്‍ടോ ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ ഭീമനാണ് ടെസ്‍ല. 2017 ൽ ഇന്ത്യൻ റോഡുകളിൽ ടെസ്‌ല കാറുകൾ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വാഹന നിർമാതാക്കള്‍ 2016 ൽ ഇന്ത്യയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചുവെങ്കിലും ഇറക്കുമതി നയങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങളും കാരണം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

60 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്ന മോഡൽ 3 സെഡാനുമായി എലോൺ മസ്‌ക്കിന്റെ കമ്പനി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂർണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 250 കിലോമീറ്റർ വേഗതയുള്ള സെഡാന് 3.1 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

TAGS :

Next Story