Quantcast

മഹുവ മോയിത്രക്കെതിരെ കോടതിയിൽ പോകാനില്ല; അവിടെനിന്ന് വിധി കിട്ടാന്‍ വൈകും: രഞ്ജൻ ഗോഗോയ്

'വിവരമുള്ള ജഡ്ജ് അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. അദ്ദേഹത്തിന് പ്രധാനമന്ത്രിയോട് ബഹുമാനമുണ്ടെങ്കിൽ അത് ഉള്ളിൽ വെക്കുകയാണ് വേണ്ടിയിരുന്നത്.' - ഗോഗോയ് പറഞ്ഞു

MediaOne Logo

  • Published:

    13 Feb 2021 5:54 AM GMT

മഹുവ മോയിത്രക്കെതിരെ കോടതിയിൽ പോകാനില്ല; അവിടെനിന്ന് വിധി കിട്ടാന്‍ വൈകും: രഞ്ജൻ ഗോഗോയ്
X

വിധി വരാൻ വൈകുമെന്നതിനാലാണ് തൃണമൂൽ കോൺഗ്രസ് ലോക്‌സഭാംഗം മഹുവ മോയിത്രക്കെതിരെ കോടതിയെ സമീപിക്കാത്തതെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്. ജുഡീഷ്യറി ജീർണിച്ച അവസ്ഥയിലാണെന്നും നിർണായകമായ മാറ്റങ്ങൾ അനിവാര്യമാണെന്നും ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റിൽ സംസാരിക്കവെ ഗോഗോയ് പറഞ്ഞു. ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് എം.ആർ ഷായെ ഗോഗോയ് വിമർശിക്കുകയും ചെയ്തു.

'കോടതിയിൽ പോയാൽ അവിടെ നിന്ന് വിധികിട്ടില്ല. കുറെ വിഴുപ്പലക്കാമെന്നു മാത്രം. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ജുഡീഷ്യറിയുടെ പ്രാധാന്യം വിട്ടുവീഴ്ച ചെയ്യുന്നതിൽ അർത്ഥമില്ല. നമുക്ക് 5 ട്രില്യൺ ഡോളർ എക്കണോമി വേണം. പക്ഷേ, നമ്മുടെ ജുഡീഷ്യറി ജീർണാവസ്ഥയിലാണ്.'
രഞ്ജൻ ഗോഗോയ് ഇന്ത്യാ ടുഡേ കോൺക്ലേവിൽ

കഴിഞ്ഞ തിങ്കളാഴ്ച മഹുവ മോയിത്ര ലോക്‌സഭയിൽ രഞ്ജൻ ഗോഗോയ്ക്കും സുപ്രീംകോടതിക്കുമെതിരെ പേരെടുത്തു പറയാതെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ലൈംഗികാതിക്രമ ആരോപണം നേരിട്ട ജഡ്ജി തന്നെ, തനിക്കെതിരായി വാദംകേൾക്കുന്ന ബെഞ്ചിൽ ഉൾപ്പെട്ടുവെന്നും സുപ്രീംകോടതി ഇനി വിശുദ്ധ പശുവല്ലെന്നുമായിരുന്നു തൃണമൂൽ അംഗത്തിന്റെ വിമർശനം. ഇതുസംബന്ധിച്ച് കോൺക്ലേവിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഗോഗോയ് ജുഡീഷ്യറുടെ അവസ്ഥയെ പറ്റി പരിതപിച്ചത്.

ജഡ്ജിമാരെ നിയമിക്കുന്ന രീതിക്കെതിരെയും അദ്ദേഹം തുറന്നടിച്ചു:

'സർക്കാർ ഓഫീസർമാരെ നിയമിക്കുന്നതു പോലെ ജഡ്ജിമാരെ നിയോഗിക്കുന്നത് ശരിയല്ല. ജഡ്ജായിരിക്കുക എന്നാൽ മുഴുസമയ പ്രതിബന്ധതയാണ്. അതൊരു വികാരമാണ്. ഇത്രസമയമേ ജോലി ചെയ്യൂ എന്ന് ന്യായാധിപൻ പറയാൻ പാടില്ല. ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ അയാൾക്കാവശ്യമായ പരിശീലനം നൽകണം. രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് താൻ നിർവഹിക്കുന്നത് രാജ്യത്തെ ബോധ്യപ്പെടുത്തണം.'

ഗുജറാത്ത് ഹൈക്കോടതിയിലെ ഒരു പരിപാടിയിൽ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയ ജസ്റ്റിസ് എം.ആർ ഷായുടെ നടപടിയെ ഗോഗോയ് വിമർശിച്ചു: 'വിവരമുള്ള ജഡ്ജ് അത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. അദ്ദേഹത്തിന് പ്രധാനമന്ത്രിയോട് ബഹുമാനമുണ്ടെങ്കിൽ അത് ഉള്ളിൽ വെക്കുകയാണ് വേണ്ടിയിരുന്നത്.'

ये भी पà¥�ें- മഹുവ മൊയ്ത്രക്കെതിരെ നിയമ നടപടിയെടുക്കുമോ? രഞ്ജന്‍ ഗൊഗോയിയുടെ മറുപടി..

TAGS :

Next Story