Quantcast

ഒമാനില്‍ കൂടുതല്‍ വാറ്റ് ചുമത്തുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ്

ഒമാനിൽ വെള്ളിയാഴ്ച മുതൽ വാറ്റ് നിലവിൽ വന്ന സാഹചര്യത്തിലാണ് അറിയിപ്പ്

MediaOne Logo

Jaisy

  • Published:

    18 April 2021 1:34 AM GMT

ഒമാനില്‍ കൂടുതല്‍ വാറ്റ് ചുമത്തുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ്
X

ഒമാനിൽ ഉൽപന്നത്തിന്‍റെ വിലയുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ മൂല്യവർധിത നികുതി ചുമത്തുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് അറിയിച്ചു. ഒമാനിൽ വെള്ളിയാഴ്ച മുതൽ വാറ്റ് നിലവിൽ വന്ന സാഹചര്യത്തിലാണ് അറിയിപ്പ് .

വാറ്റ് നിയമത്തിൽ പറയുന്ന പ്രകാരമാണോ നടപടികൾ മുന്നോട്ടുപോകുന്നതെന്ന് നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. അഞ്ചു ശതമാനത്തിൽ കുറവ് വാറ്റ് ചുമത്തുന്നതിൽ നിയമപ്രകാരം തെറ്റില്ല. എന്നാൽ കൂടുതലായാൽ നിയമവിരുദ്ധമാണ്. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഉപഭോക്ത സംരക്ഷണ അതോറിറ്റി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ട്.

കോവിഡും റമദാനും ഒരുമിച്ചുവന്ന സമയമായതിനാൽ ഉൽപന്നങ്ങളുടെ വിൽപന വർധിച്ചിട്ടുണ്ട്. ലോക്ഡൗൺ സാധ്യത മുന്നിൽ കണ്ട് പലരും സാധനങ്ങൾ ധാരാളമായി വാങ്ങുന്നുണ്ട്. ഈ സാഹചര്യം മുതെലടുത്ത് വിലക്കയറ്റത്തിന് ശ്രമിക്കുന്നവരെ തടയാനാണ് വകുപ്പ് അധികൃതർ ശ്രമിക്കുന്നത്. റമദാൻ മാസത്തിലെ വിവിധ പ്രമോഷണൽ ഓഫറുകളുടെ നടത്തിപ്പും അതോറിറ്റി നിരീക്ഷിച്ചുവരുന്നുണ്ട്.



TAGS :

Next Story