Quantcast

കുവൈത്തിൽ 295 പേർക്ക് കൂടി കോവിഡ്;  രണ്ടു മരണം കൂടി

കോവിഡ് ബാധിതരുടെ  എണ്ണം 5278 ആയി. പുതിയ രോഗികളിൽ 85 ഇന്ത്യക്കാർ.

MediaOne Logo

Muneer Ahamed

  • Published:

    4 May 2020 11:54 AM GMT

കുവൈത്തിൽ 295  പേർക്ക് കൂടി കോവിഡ്;  രണ്ടു മരണം കൂടി
X

കുവെെത്തില്‍ 295 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 5278 ആയി. പുതിയ രോഗികളിൽ 85 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2297 ആയി.

തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള കുവൈത്ത് പൗരനും ആണ് മരിച്ചത്. രാജ്യത്തെ കോവിഡ് മരണ സംഖ്യ 40 ആയി.

പുതുതായി 171 പേർ കൂടി രോഗമുക്തി നേടിയതിടെ കോവിഡ് മുക്തരായവരുടെ എണ്ണം 1947 ആയി.

നിലവിൽ 3291 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 79 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 37പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

TAGS :

Next Story