Quantcast

കുവൈത്തിൽ  278 പേർക്ക് കൂടി  കോവിഡ്; രണ്ടു മരണം

കോവിഡ്  ബാധിതരുടെ എണ്ണം 6567 ആയി; പുതിയ രോഗികളിൽ 80   ഇന്ത്യക്കാർ  

MediaOne Logo

Muneer Ahamed

  • Published:

    7 May 2020 12:09 PM GMT

കുവൈത്തിൽ  278  പേർക്ക് കൂടി  കോവിഡ്; രണ്ടു മരണം
X

കുവെെത്തില്‍ 278 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 6567 ആയി. പുതിയ രോഗികളിൽ 80 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2724 ആയി. ഇന്ന് രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 44 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 97 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 56 പേർക്കും അഹമ്മദിയിൽ നിന്നുള്ള 55 പേർക്കും, കാപിറ്റൽ ഗവർനറേറ്റിൽ 50 പേർക്കും ജഹറയിൽ നിന്നുള്ള 20 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

പുതുതായി 162 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2381 ആയി. നിലവിൽ 4142 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 91 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 52 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

TAGS :

Next Story