Quantcast

കുവൈത്തിൽ  641 പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

കോവിഡ് ബാധിതരുടെ എണ്ണം 7208 ആയി;  പുതിയ രോഗികളിൽ 160  ഇന്ത്യക്കാർ

MediaOne Logo

Muneer Ahamed

  • Published:

    8 May 2020 12:13 PM GMT

കുവൈത്തിൽ  641  പേർക്ക് കൂടി  കോവിഡ്; മൂന്ന്  മരണം
X

കുവെെത്തില്‍ 641 പേർക്കു കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 7208 ആയി. പുതിയ രോഗികളിൽ 160 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2884 ആയി. ഇന്ന് 3 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 47 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 638 പേർക്ക് സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. മൂന്നു പേർ ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയവരാണ് പുതിയ രോഗികളിൽ 207 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 147 പേർക്കും അഹമ്മദിയിൽ നിന്നുള്ള 112 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 109 പേർക്കും ജഹറയിൽ നിന്നുള്ള 66 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

താമസകേന്ദ്രം അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 66
  • ഹവല്ലി :63
  • ഖൈത്താൻ: 66
  • ജലീബ് അൽ ശുയൂഖ്: 49

പുതുതായി 85 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2466 ആയി. നിലവിൽ 4695 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 91 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 51 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

TAGS :

Next Story