ശസ്ത്രക്രിയ കഴിഞ്ഞ പ്രവാസിയെ വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയത് മുറവിളികള്‍ക്കൊടുവില്‍
ഇദ്ദേഹമുള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളിലുള്ള നിരവധി പേര്‍ ഖത്തറില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ ലിസ്റ്റില്‍ നിന്നും തഴയപ്പെടുന്നുവെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടിരുന്നു
ഖത്തറില്‍ വെച്ച് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട മലയാളി പ്രവാസിയെ വലിയ മുറവിളികള്‍ക്കൊടുക്കം വന്ദേഭാരത് മിഷന്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തി. ഇന്ന് ദോഹയില്‍ നിന്നും പുറപ്പെട്ട കണ്ണൂര്‍ വിമാനത്തില്‍ മൊയ്തു നാട്ടിലേക്ക് തിരിച്ചു. മൊയ്തുവുള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളിലുള്ള നിരവധി പേര്‍ ഖത്തറില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ ലിസ്റ്റില്‍ നിന്നും തഴയപ്പെടുന്നുവെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. ദോഹയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്ന ചെക്യാട് സ്വദേശി മൊയ്തു പൊഴങ്ങലേരിക്ക് കഴിഞ്ഞയാഴ്ചയാണ് ബ്രെയിന്‍ ട്യൂമറിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എത്രയും പെട്ടെന്ന് തുടര്‍ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായിരുന്നു.
ഈ സാഹചര്യമെല്ലാം അറിയിച്ച് എംബസി വഴി വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പരിഗണനാ ലിസ്റ്റില്‍ വന്നിരുന്നില്ല. ഇതെ തുടര്‍ന്നാണ് മീഡിയവണ്‍ ഇദ്ദേഹത്തിന്‍റെ നിസഹായാവസ്ഥ വാര്‍ത്തയായി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തില്‍ അദ്ദേഹത്തിന്‍റെ പേരും ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ മൊയ്തു നാട്ടിലേക്ക് യാത്ര തിരിച്ചു.
വിസിറ്റിങ് വിസയില്‍ മകളെ കാണാനെത്തി വിവിധ നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന 75 വയസ്സ് പ്രായമുള്ള മൊയ്തീന്‍റെയും 70 ഉം വയസ്സ് പ്രായമുള്ള ഭാര്യയുടെയും വാര്‍ത്ത നേരത്തെ മീഡിയവണ്‍ നല്‍കിയിരുന്നു. ഇവരുടെതുള്‍പ്പെടെ അര്‍ഹരായ പലര്‍ക്കും ഇപ്പോഴും എംബസിയില്‍ നിന്നും വിളി വന്നിട്ടില്ല. കൂടാതെ ഏഴ് മാസത്തിലധികം ഗര്‍ഭിണികളായവര്‍, വിസിറ്റിങ് വിസയിലുള്ള കുടുംബങ്ങളില്‍ മാതാവിന് മാത്രം അവസരം ലഭിക്കുകയും മക്കള്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങളിലും ഇനിയും പരിഹാരമായിട്ടില്ല
Adjust Story Font
16