ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികള്‍ മരിച്ചു
സൌദിയില്‍ അഞ്ചും യു.എ.ഇയിൽ രണ്ടും മരണം. ഗള്‍ഫിലെ മലയാളികളുടെ ആകെ മരണം 129 ആയി
ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികള്‍ മരിച്ചു. സൗദിയിൽ അഞ്ചും യു.എ.ഇയിൽ രണ്ടും മലയാളികളാണ് കോവിഡിനു കീഴടങ്ങിയത്. ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 129 മലയാളികളാണ്. മൂന്ന് മലപ്പുറം സ്വദേശികളും രണ്ട് കൊല്ലം സ്വദേശികളുമാണ് സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചത്.
ആദ്യമായാണ് ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് മൂലം മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാമിന് 58 വയസ്സായിരുന്നു. ജിദ്ദയിലെ ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അബ്ദുള്‍ സലാം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മറിന് 53 വയസ്സായിരുന്നു. 43 കാരനായ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസും, 42കാരനായ കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീനുമാണ് ജിദ്ദയില്‍ മരിച്ച മറ്റുള്ളവര്‍.
കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് മരണപ്പെട്ടവരുടെ മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടിയുടെ മരണം ജുബൈലില്‍ ആണ്. ഒന്നര വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് സൌദിയിലെത്തിയതാണ് 32 കാരനായ ഷാനവാസ്. ഇതോടെ കോവിഡ് ബാധിച്ച് സൌദിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. അബൂദബിയിലാണ് രണ്ടു മലയാളികളുടെ മരണം.
പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ കണ്ടമ്പാടി വീട്ടിൽ മുജീബ് റഹ്മാൻ, തൃശൂർ ചാവക്കാട് അകലാട് കുരിക്കിളകത്ത് തറയിൽ മുഹമ്മദ് സകരിയ്യ എന്നിവരാണ് കോവിഡ് ചികിൽസക്കിടെ മരിച്ചത്. മുജീബിന് 42ഉം സകരിയ്യക്ക് അമ്പതുമാണ് പ്രായം. നിലവിലെ കണക്കുകള്‍ പ്രകാരം ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 129 ആയി. യു.എ.ഇയില്‍ 82ഉം കുവൈത്തില്‍ 20 ഒമാനില്‍ രണ്ട് പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
Adjust Story Font
16