Quantcast

ഗൾഫ് സമുദ്രത്തിലെ നിയന്ത്രണ രേഖ ലംഘിക്കാൻ മുതിരരുതെന്ന് ഇസ്രായേലിന് ഇറാന്‍റെ ശക്തമായ മുന്നറിയിപ്പ്

അത്യാധുനിക ഇസ്രായേൽ മുങ്ങിക്കപ്പൽ ഗൾഫിലേക്ക് നീങ്ങിയെന്ന റിപ്പോർട്ട് മുൻനിർത്തിയാണ് ഇറാന്‍റെ പ്രതികരണം. യു.എസ് സൈനിക നീക്കമുണ്ടായാൽ ശക്തമായി ചെറുക്കുമെന്നും ഇറാൻ വ്യക്തമാക്കി

MediaOne Logo

  • Published:

    30 Dec 2020 2:39 AM GMT

ഗൾഫ് സമുദ്രത്തിലെ നിയന്ത്രണ രേഖ ലംഘിക്കാൻ മുതിരരുതെന്ന് ഇസ്രായേലിന് ഇറാന്‍റെ ശക്തമായ മുന്നറിയിപ്പ്
X

ഡെണാൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റ് പദം ഒഴിയാനിരിക്കെ, ഗൾഫ് സമുദ്രത്തിലെ നിയന്ത്രണ രേഖ ലംഘിക്കാൻ മുതിരരുതെന്ന് ഇസ്രായേലിന് ഇറാന്‍റെ ശക്തമായ മുന്നറിയിപ്പ്. അത്യാധുനിക ഇസ്രായേൽ മുങ്ങിക്കപ്പൽ ഗൾഫിലേക്ക് നീങ്ങിയെന്ന റിപ്പോർട്ട് മുൻനിർത്തിയാണ് ഇറാന്‍റെ പ്രതികരണം. യു.എസ് സൈനിക നീക്കമുണ്ടായാൽ ശക്തമായി ചെറുക്കുമെന്നും ഇറാൻ വ്യക്തമാക്കി. തങ്ങളുടെ മുങ്ങിക്കപ്പൽ സൂയസ് കനാൽ പിന്നിട്ട് ഗൾഫിലേക്ക് നീങ്ങിയതായ റിപ്പോർട്ട് ഇസ്രായേൽ ഇനിയും നിഷേധിച്ചിട്ടില്ല.

ഇതിനു പുറമെ ഗൾഫ് സമുദ്രത്തിൽ തങ്ങളുടെ ആണവ മുങ്ങിക്കപ്പൽ വിന്യസിക്കാൻ യു.എസ് നാവിക സേനയും തീരുമാനിച്ചു. തങ്ങളുടെ ആണവ കേന്ദ്രങ്ങളിലും ഗൾഫ് സമുദ്രത്തോട് ചേർന്ന തന്ത്രപ്രധാന ദ്വീപുകളിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ഇറാനും. ജനുവരി 20ന് അധികാരം വിടും മുമ്പ് ഇറാനെതിരെ ട്രംപ് സൈനിക നടപടിക്ക് തുനിഞ്ഞേക്കുമെന്ന ആശങ്ക ശക്തമാണ്. എന്നാൽ ഗൾഫ് സമുദ്രമേഖലയിൽ ഇടപെട്ടാൽ വെറുതെയിരിക്കില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് സഇൗദ് ഖാതിബ്സാദെ അമേരിക്കക്കും ഇസ്രായേലിനും താക്കീത് നൽകി. യു.എസ് പ്രസിഡന്‍റ് എന്ന നിലക്ക് ട്രംപിന്‍റെ അവസാന ദിനങ്ങളിൽ അവിവേകത്തിന് തുനിയരുതെന്ന് അമേരിക്കയെയും സഖ്യരാജ്യങ്ങളെയും അറിയിച്ചതായും ഖാതിബ്സാദെ പറഞ്ഞു.

TAGS :

Next Story