Quantcast

ഫ്രഞ്ച് ഫ്രൈസ് അഡിക്ട് ആണോ? വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകുമെന്ന് പഠനം

നിരന്തരം ഫ്രൈഡ് വിഭവങ്ങൾ കഴിക്കുന്നവരും കരുതിയിരിക്കണമെന്നാണ് അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര ജേണലായ പി.എൻ.എ.എസ്സിൽ ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-25 06:36:12.0

Published:

25 April 2023 6:35 AM GMT

dangersoffrenchfries, Frenchfriescausedepression, arefrenchfriesdangerous? frenchfries, causesofdepression
X

ബെയ്ജിങ്: മൊരിമൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. പ്രത്യേകിച്ചും യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ. എന്നാൽ, ഇഷ്ടപ്പെടുന്നതുകൊണ്ടു തരക്കേടില്ല, ഫ്രഞ്ച് ഫ്രൈസിൻരെ അഡിക്ടായിപ്പോകേണ്ടെന്നാണ് പുതിയൊരു പഠനം മുന്നറിയിപ്പ് നൽകുന്നത്. നിങ്ങളുടെ മാനസികാരോഗ്യത്തെ തകർക്കാൻ മാത്രം ശേഷി ഇതിനുണ്ടെന്നാണ് മുന്നറിയിപ്പ്.

ചൈനയിലെ സെജിയാങ് പ്രവിശ്യാതലസ്ഥാനമായ ഹാങ്ക്‌ചോയിലെ ഒരുകൂട്ടം ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ നിരന്തരം കഴിക്കുന്നത് വിഷാദത്തിനും മാനസികസംഘർഷത്തിനും ഇടയാക്കുമെന്നാണ് ഇവർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് 'സി.എൻ.എൻ' റിപ്പോർട്ട് ചെയ്തു. കൂട്ടത്തിൽ ഏറ്റവും അപകടകാരി ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്തുണ്ടാക്കുന്ന ഫ്രഞ്ച് ഫ്രൈസാണ്. 12 ശതമാനം മാനസിക പിരിമുറുക്കവും ഏഴു ശതമാനം വിഷാദവും ക്ഷണിച്ചുവരുത്താൻ മാത്രം അപകടസാധ്യത ഇതിനുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

യു.എസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര പ്രശസ്തമായ ശാസ്ത്ര ജേണലായ 'പ്രൊസീഡിങ്‌സ് ഓഫ് ദി നാഷനൽ അക്കാഡമി ഓഫ് സയൻസസ് ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക(പി.എൻ.എ.എസ്)യിൽ ഇന്നലെ പ്രസിദ്ധീകരിച്ചതാണ് പഠനം. ലൈഫ്‌സ്റ്റൈൽ മെഡിസിൻ വിദഗ്ധനായ ഡോ. ഡേവിഡ് കാറ്റ്‌സിൻരെ നേതൃത്വത്തിലാണ് പഠനം നടന്നത്. 11.3 വർഷമെടുത്ത് 1,40,728 പേരിൽ നടത്തിയ പഠനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് ഗവേഷകസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇക്കൂട്ടത്തിൽ 8,294 പേർക്ക് മാനസിക പിരിമുറുക്കവും 12,735 പേർക്ക് വിഷാദരോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമിതവണ്ണത്തിനും അമിത രക്തസമ്മർദത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും ഫ്രൈഡ് ഭക്ഷണവിഭവങ്ങൾ കാരണമാകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിരന്തരം വലിയ അളവിൽ ഫ്രൈഡ് വിഭവങ്ങൾ കഴിക്കുന്നത് വിഷാദത്തിനും മാനസികസംഘർഷത്തിനും ഇടയാക്കുമെന്നാണ് മനസിലാകുന്നതെന്ന് ഡേവിഡ് കാറ്റ്‌സ് പറയുന്നു. ലൈഫ്‌സ്റ്റൈൽ മെഡിസിനുകൾ വികസിപ്പിക്കുന്ന ആഗോള സന്നദ്ധ സംഘമായ 'ട്രൂ ഹെൽത്ത് ഇനിഷ്യേറ്റിവി'ന്റെ സ്ഥാപകൻ കൂടിയാണ് കാറ്റ്‌സ്.

Summary: A research team in Hangzhou, China, found that frequent consumption of fried foods, especially fried potatoes, was linked with a higher risk of anxiety and depression

TAGS :
Next Story