Quantcast

നിങ്ങൾ പ്രമേഹരോഗിയാണോ?; എങ്കിൽ ഈ അഞ്ച് ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിൽ നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും കഴിയുന്നവയാണ് ഇവ

MediaOne Logo

Web Desk

  • Updated:

    2023-02-09 13:17:31.0

Published:

9 Feb 2023 1:13 PM GMT

നിങ്ങൾ പ്രമേഹരോഗിയാണോ?; എങ്കിൽ ഈ അഞ്ച് ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
X

യുവാക്കളെയും പ്രായം ചെന്നവരേയും ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിരിക്കുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം. മോശം ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും ഈ രോഗത്തിന് ആക്കം കൂട്ടുന്നുണ്ട്. നിങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിൽ നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും കഴിയുന്ന ഈ അഞ്ച് ഇനങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

നെല്ലിക്ക, ഓറഞ്ച്, കറുവപ്പട്ട ചായ, ബീറ്റ്‌റൂട്ട്, ക്രൂസിഫറസ് പച്ചക്കറികൾ എന്നിവ നിങ്ങളുടെ പ്രമേഹ രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കും. ഇത് എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതെന്ന് പരിശോധിക്കാം.

1. നെല്ലിക്ക

ടൈപ്പ് 2 പ്രമേഹരോഗികൾക്കുള്ള ശക്തമായ മറുമരുന്നാണ് നെല്ലിക്ക. ക്രോമിയം അടങ്ങിയ നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ നല്ലതാണ്. ഇത് ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്തുന്നു. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായകമാണ്, ഇത് പ്രമേഹമുള്ളവർക്ക് ഏറെ പ്രയോജനകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത് മുറബ്ബ, അച്ചാറുകൾ, മിഠായികൾ, ചട്‌നി എന്നിങ്ങനെ വിവിധ തരത്തിൽ സേവിക്കുന്നതും ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്. ഇതിൽ ഒരൽപ്പം കുരുമുളക് പൊടി ചേർത്ത് സേവിക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും.

2. ഓറഞ്ച്

ഓറഞ്ച് ഉൾപ്പെടെയുള്ള സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു, ഫ്‌ളെവനോയ്ഡുകളാൽ സമ്പന്നമാണ് സിട്രസ് പഴങ്ങൾ. എല്ലാ സിട്രസ് പഴങ്ങളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഉയർന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും കേടായ കോശങ്ങളെ വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ ശക്തമായ ആന്റിഓക്സിഡന്റാണ് അടങ്ങിയിരിക്കുന്നത്.

3. കറുവപ്പട്ട ചായ

കറുവപ്പട്ട കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, കറുവപ്പട്ട ഉപഭോഗം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും അതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ, ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയ കറുവാപ്പട്ട ചായയിൽ ഉപയോഗിക്കുക, നല്ല ആരോഗ്യം ആഗ്രഹിക്കുന്നവർ ഇത് ഉപയോഗപ്പെടുത്തുക.

4. ബീറ്റ്‌റൂട്ട്

നാരുകളും അവശ്യ ധാതുക്കളായ പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ്, ഫൈറ്റോകെമിക്കൽസ് എന്നിവയാൽ സമ്പന്നമായ ബീറ്റ്റൂട്ട് പ്രമേഹരോഗികളിൽ ധാരാളം ഗുണം ചെയ്യും. ശരീരത്തിലെ ഇൻസുലിൻ അളവ് ക്രമീകരിക്കാൻ ഇത് നല്ലതാണ്. സൂപ്പുകളിൽ ബീറ്റ്‌റൂട്ട് ചേർത്ത് കഴിക്കുന്നതും ബീറ്റ്‌റൂട്ടിനൊപ്പം അൽപ്പം തേങ്ങ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

5. ക്രൂസിഫറസ് പച്ചക്കറികൾ

കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ വ്യക്തിയുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഈ പച്ചക്കറിൽ ഉയർന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറികൾ വിശപ്പിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല ഇതിൽ നാരുകളും അടങ്ങിയിട്ടുണ്ട്. അങ്ങനെ ഭക്ഷണക്രമം നിയന്ത്രണത്തിലാക്കാൻ ഇത് സഹായിക്കുന്നു. ക്രൂസിഫറസ് പച്ചക്കറികൾ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്.

TAGS :

Next Story