ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിര്‍ദേശം
ലിറ്ററിന് 15 രൂപ കുറയ്ക്കാനാണ് ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം നിർദ്ദേശം നൽകിയത്.
ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ. ചില്ലറ വിൽപന വില കുറയ്ക്കാൻ കമ്പനികൾക്ക് നിർദ്ദേശംനൽകി. ലിറ്ററിന് 15 രൂപ കുറയ്ക്കാനാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഭക്ഷ്യ എണ്ണ ഉല്പാദക കമ്പനികൾക്കും മാർക്കറ്റിങ് കമ്പനികൾക്കും നിർദേശം നൽകിയത്.
ജൂലൈ 6 ന് നടന്ന യോഗത്തിൽ, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില കുറഞ്ഞുവെന്ന കാര്യം ചര്‍ച്ചയായിരുന്നു. അതിനാല്‍, ആഭ്യന്തര വിപണിയിലും തുല്യമായി വില കുറയ്ക്കണം എന്ന് യോഗം നിര്‍ദ്ദേശിച്ചു. പാചക എണ്ണയുടെ വില അടിയന്തരമായി ലിറ്ററിന് 15 രൂപ കുറയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ നല്‍കിയിരിക്കുന്ന നിര്‍ദേശം.
രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ ആവശ്യത്തിന്‍റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഭക്ഷ്യ എണ്ണയുടെ വില ഇത്രമാത്രം വര്‍ദ്ധിക്കാന്‍ കാരണമായത്. എന്നാല്‍, അടുത്തിടെ ആഗോളതലത്തിൽ ഭക്ഷ്യഎണ്ണയുടെ വില കുറഞ്ഞിരുന്നു.
Adjust Story Font
16