എ.പി ജയനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; പരാതി കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് കെ കെ അഷ്റഫ് സമ്മതിക്കുന്ന സംഭാഷണം പുറത്ത്
അടുത്ത എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ കാനം രാജേന്ദ്രൻ പരാതി തള്ളുമന്നുമാണ് അഷ്റഫിന്റെ സംഭാഷണം
പത്തനംതിട്ട : സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് കെ കെ അഷ്റഫ് സമ്മതിക്കുന്ന സംഭാഷണം പുറത്ത്.പരാതി കെട്ടിച്ചമച്ചതാണെന്ന് മനസിലായെന്നും അടുത്ത എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ കാനം രാജേന്ദ്രൻ പരാതി തള്ളുമന്നുമാണ് അഷ്റഫിന്റെ സംഭാഷണം. ആരോപണ വിധേയനായ എപി ജയനടക്കമുള്ളവരുമായി അഷ്റഫ് സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
'ജയനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് മനസ്സിലായി. ജയനെതിരായ പരാതി അടിസ്ഥാനരഹിതം ആണെന്ന് പറഞ്ഞ് എക്സിക്യൂട്ടീവ് തള്ളിയാൽ കാര്യം തീർന്നു. പാർട്ടിക്കുണ്ടാവുന്ന നഷ്ടം കണക്കാക്കാതെ ആളുകൾ വ്യക്തിപരമായി കാര്യം തീരുമാനിച്ചാൽ അവരുടെ വിവരക്കേട് 'എന്നാണ് അഷ്റഫ് പറയുന്നത്.
മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാമുള്ള അനുമതി നൽകണമെന്ന് എപി ജയൻ ആവശ്യപ്പെടുന്നത്. 2022 ജൂലൈലാണ് പത്തനംതിട്ടയിലെ സി.പി.എം വനിതാ നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീന ദേവി കുഞ്ഞമ്മ എപി ജയനെതിരെ അനധിക്യത സ്വത്ത് സമ്പാദനം ചൂണ്ടിക്കാണിച്ച് പരാതി നൽകുന്നത്.
Adjust Story Font
16