Quantcast

രാജീവ് ഗാന്ധി വധക്കേസ്: നളിനി അടക്കമുള്ള ആറ് പ്രതികൾ ജയിൽമോചിതരായി

ഭർത്താവിനും മകൾക്കുമൊപ്പം തനിക്ക് ഇതൊരു പുതിയ ജീവിതമാണെന്നും തന്നെ പിന്തുണച്ചതിന് തമിഴ് ജനതയോട് നന്ദിയുണ്ടെന്നും നളിനി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Nov 2022 1:31 PM GMT

രാജീവ് ഗാന്ധി വധക്കേസ്: നളിനി അടക്കമുള്ള ആറ് പ്രതികൾ ജയിൽമോചിതരായി
X

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽമോചിതരായി. നളിനിയുടെ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരെയാണ് നളിനിക്കൊപ്പം വിട്ടയച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രിംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ഇവർ ജയിൽമോചിതരാകുന്നത്. റോബർട്ട് പയസിനെയും ജയകുമാറിനെയും ട്രിച്ചിയിലെ അഭയാർഥി ക്യാമ്പിലേക്ക് മാറ്റും. ഇരുവരും ശ്രീലങ്കൻ പൗരൻമാരാണ്. നളിനിയും ഭർത്താവ് മുരുകനും ഡോക്ടറായ മകൾക്കൊപ്പം ലണ്ടനിലേക്ക് പോവുമെന്നാണ് വിവരം.

ഭർത്താവിനും മകൾക്കുമൊപ്പം തനിക്ക് ഇതൊരു പുതിയ ജീവിതമാണെന്നും തന്നെ പിന്തുണച്ചതിന് തമിഴ് ജനതയോട് നന്ദിയുണ്ടെന്നും നളിനി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും നളിനി നന്ദി രേഖപ്പെടുത്തി. അതേസമയം പൊതുപ്രവർത്തനരംഗത്ത് ഇറങ്ങുമെന്ന വാർത്തകൾ അവർ നിഷേധിച്ചു.

കഴിഞ്ഞ മേയ് 18-ന് കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ സുപ്രിംകോടതി മോചിപ്പിച്ചിരുന്നു. ആ ഉത്തരവ് ബാക്കി ആറുപേരുടെയും കാര്യത്തിലും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 1991 മെയ് 21-ന് തമിഴ്‌നാട് ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

TAGS :

Next Story