Quantcast

ഹരിദ്വാർ വിദ്വേഷ പ്രസംഗം : അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് മുൻ സൈനികർ

MediaOne Logo

Web Desk

  • Published:

    15 Jan 2022 1:11 PM GMT

ഹരിദ്വാർ വിദ്വേഷ പ്രസംഗം : അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് മുൻ സൈനികർ
X

ഹരിദ്വാറിലും ഡൽഹിയിലും നടന്ന ധർമ്മ സൻസദുകളിലുണ്ടായ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആവശ്യപ്പെട്ട് മുൻ സൈനികർ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം പതിനേഴിനും പത്തൊമ്പതിനുമിടയിൽ ഹരിദ്വാറിലും ഡൽഹിയിലും നടന്ന ധർമ സൻസദിൽ നിരവധി പ്രകോപനപരമായ പ്രസംഗങ്ങളുണ്ടായിരുന്നു.

മുൻ ഇന്ത്യൻ സൈനികോദ്യാഗസ്ഥരായ മേജർ ജനറൽ എസ്.ജി വോംബട്ക്കരെ, കേണൽ പി.കെ നായർ, മേജർ പ്രിയദർശി ചൗധരി എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. സമ്മേളനത്തിൽ സംസാരിച്ച നിരവധി ഹിന്ദുത്വ മതനേതാക്കൾ മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും ആഹ്വാനമുണ്ടായി.

നേരത്തെ, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവേ, ബസവ പി പാട്ടീൽ അടക്കമുള്ള മുതിർന്ന അഭിഭാഷകന്മാരും ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Summary : Indo-Pak war veterans move Supreme Court seeking SIT probe into Dharam Sansad hate speeches

TAGS :

Next Story