''മനസ്സ് കേരളത്തിനൊപ്പം'': ആശ്വാസവാക്കുകളുമായി പ്രിയങ്ക ഗാന്ധി
ദുരിതാശ്വാസ പ്രവർത്തനത്തില്‍ സജീവമാകാന്‍ പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു
മഴക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്കൊപ്പമാണ് തന്റെ മനസ്സുള്ളതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
മഴക്കെടുതിയനുഭവിക്കുന്നവർക്കു വേണ്ടി ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങാൻ കോൺഗ്രസ് പ്രവർത്തകരോട് അവർ ആഹ്വാനം ചെയ്തു. നാശംവിതച്ച മഴയിൽ ദുരിതം അനുഭവിക്കുന്നവരെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും പ്രിയങ്ക ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമായി കനത്ത മഴയാണ് തുടരുന്നത്. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് മഴ കൂടുതൽ നാശംവിതച്ചത്. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ ആറു മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്തിലുമടക്കം ഒൻപതുപേരെ കാണാതായിട്ടുമുണ്ട്. ഇതിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും.
My heart goes out to my brothers and sisters in Kerala. I request all Congress workers to help those affected by the devastating rains in every way they can.
— Priyanka Gandhi Vadra (@priyankagandhi) October 16, 2021
തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
Adjust Story Font
16