Quantcast

സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല; മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ

ഊർജ മേഖലയില്‍ പരിഷ്കരണത്തിന് തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് നാല് ശതമാനം മാത്രമായിരിക്കും വായ്പാ പരിധി

MediaOne Logo

Web Desk

  • Updated:

    2022-02-01 06:58:35.0

Published:

1 Feb 2022 6:51 AM GMT

സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല; മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ
X

സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക് പുറമെയാണിതെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല. 4.5 ശതമാനമായി തുടരും. ഊർജമേഖലയില്‍ പരിഷ്കരണത്തിന് തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് നാല് ശതമാനം മാത്രമായിരിക്കും.

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാർ വിഹിതം 14 ശതമാനമാക്കി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേങ്ങൾക്ക് നികുതി ഇളവ് നൽകും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് നികുതിയിളവ് നല്‍കും. 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.

ആദായ നികുതി തിരിച്ചടവ് പരിഷ്കരിക്കും. റിട്ടേണ്‍ അധിക നികുതി നൽകി ഫയൽ ചെയ്യാൻ കഴിയും. തെറ്റുകൾ തിരുത്താൻ രണ്ട് വർഷം സമയം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

TAGS :

Next Story