'ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ'; ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ്
ഒരാൾക്ക് ഒരു ലിറ്റർ പെട്രോൾ മാത്രമേ നൽകൂ എന്നും സംഘടന തീരുമാനിച്ചിരുന്നു. വേറിട്ട ആഘോഷമറിഞ്ഞ് വൻ ജനത്തിരക്കാണ് പെട്രോൾ പമ്പിലുണ്ടായത്.
മുംബൈ: അംബേദ്കർ ജയന്തിയുടെ ഭാഗമായി വേറിട്ട ആഘോഷവുമായി അംബേദ്കർ സ്റ്റുഡന്റ്‌സ് ആൻഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന. മഹാരാഷ്ട്രയിലെ സോളാപുർ നഗരത്തിലാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. ഒരു രൂപക്ക് ഒരു ലിറ്റർ പെട്രോൾ നൽകുമെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പരിപാടി.
ഒരാൾക്ക് ഒരു ലിറ്റർ പെട്രോൾ മാത്രമേ നൽകൂ എന്നും സംഘടന തീരുമാനിച്ചിരുന്നു. വേറിട്ട ആഘോഷമറിഞ്ഞ് വൻ ജനത്തിരക്കാണ് പെട്രോൾ പമ്പിലുണ്ടായത്. ഒടുവിൽ പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. പെട്രോൾ വില ലിറ്ററിന് 120 രൂപയിലേക്ക് അടുക്കുമ്പോഴാണ് സംഘടന വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
Next Story
Adjust Story Font
16