Quantcast

ഹർഷ് സിങ്‌വിക്ക് ആഭ്യന്തരം, കാനുഭായ് ദേശായി ധനമന്ത്രി; ഗുജറാത്തിൽ വകുപ്പ് വിഭജനം പൂർത്തിയായി

പുതിയ മന്ത്രിമാർ ഇന്ന് മുതൽ അതാത് ഓഫീസുകളിൽ എത്തി ചുമതല ഏറ്റെടുക്കും

MediaOne Logo

Web Desk

  • Published:

    13 Dec 2022 1:23 AM GMT

ഹർഷ് സിങ്‌വിക്ക് ആഭ്യന്തരം, കാനുഭായ് ദേശായി ധനമന്ത്രി; ഗുജറാത്തിൽ  വകുപ്പ് വിഭജനം പൂർത്തിയായി
X

ഗാന്ധിനഗര്‍: ഗുജറാത്തിൽ അധികാരമേറ്റ 17 അംഗ മന്ത്രി സഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി. മുൻ ആഭ്യന്തര സഹമന്ത്രി ഹർഷ് സിങ്‌വിക്ക് ഇത്തവണ ആഭ്യന്തര വകുപ്പ് നൽകി. കാനുഭായ് ദേശായി ആണ് ഗുജറാത്തിൻ്റെ പുതിയ ധനമന്ത്രി. പുതിയ മന്ത്രിമാർ ഇന്ന് മുതൽ അതാത് ഓഫീസുകളിൽ എത്തി ചുമതല ഏറ്റെടുക്കും.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ട് പിന്നാലെ വകുപ്പ് വിഭജനവും ഗുജറാത്തിൽ പൂർത്തിയായി. പൊതുഭരണം, റവന്യൂ, പിഡബ്ലിയുഡി, എക്സൈസ്, തുറമുഖം, ഐടി എന്നീ വകുപ്പുകൾ ആണ് മുഖ്യമന്ത്രിയായ ഭൂപേന്ദ്ര പട്ടേൽ കൈകാര്യം ചെയ്യുക. മന്ത്രിസഭയിലെ രണ്ടാമനായാണ് മുൻ ആഭ്യന്തര സഹമന്ത്രിയായ ഹർഷ് സിങ്‌വിക്ക് രണ്ടാം ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന് പുറമെ കായികം, യുവജന ക്ഷേമം, ജയിൽ എന്നീ വകുപ്പുകളുടെ ചുമതലയും ഉണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിൻ്റെ പേര് നിർദ്ദേശിച്ച കാനുഭായ് ദേശായിക്ക് ധനകാര്യം, ഊർജം എന്നീ വകുപ്പുകളുടെ ചുമതല ആണ് ഉള്ളത്. ഋഷികേശ് പട്ടേൽ ആരോഗ്യം, നിയമം എന്നീ വകുപ്പുകളും രാഘവ്ജി പട്ടേൽ മൃഗക്ഷേമം, ഗ്രാമവികസനം, കൃഷി എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും.

തൊഴിൽ മന്ത്രിയായി ബൽവന്ത് സിംഗ് രജ് പുത്തിനെയും ജല വകുപ്പ് മന്ത്രിയായി കുൻവർജി ബവരിയയെയും ടൂറിസം മന്ത്രിയായി മുലു ബേരയെയും നിയമിച്ചു. മന്ത്രിസഭയിലെ ഏക വനിതാംഗമായ ബാനുബെൻ ബബാരിയക്ക് സാമൂഹ്യ നീതി, വനിതാ ശിശു ക്ഷേമം എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. ഇവരെക്കൂടാതെ 6 സഹമന്ത്രിമാർക്കും 2 സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാർക്കും വകുപ്പുകൾ വിഭജിച്ച് നൽകിയിട്ടുണ്ട്. ജാതി സമവാക്യങ്ങൾ വിലയിരുത്തി ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരെ ഉൾപ്പെടുത്തിയുള്ള മന്ത്രിസഭാ വിപുലീകരണം ഉടൻ ഉണ്ടായേക്കും.

TAGS :

Next Story