യുപിയിലെ ഇറ്റാവയിൽ മതിൽ തകർന്ന് 10 പേർ മരിച്ചു
കഴിഞ്ഞ മൂന്ന് ദിവസമായി യുപിയില്‍ പെയ്ത കനത്ത മഴ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു
ഇറ്റാവ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി യുപിയില്‍ പെയ്ത കനത്ത മഴ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഇറ്റാവയ്ക്ക് പുറമേ, ഫിറോസാബാദ്, ബൽറാംപൂർ എന്നിവയുൾപ്പെടെ മറ്റ് ചില ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറ്റാവയിലെ ചന്ദ്രപുരയിൽ വീടിന്‍റെ മതിൽ ഇടിഞ്ഞുവീണ് നാല് കുട്ടികളാണ് മരിച്ചത്. കൃപാൽപൂരിലെ കുടിലിലേക്ക് പെട്രോൾ പമ്പിന്‍റെ അതിർത്തി മതിൽ ഇടിഞ്ഞുവീണ് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടതാണ് മറ്റൊരു സംഭവം. ആൻഡവ കേ ബംഗ്ല ഗ്രാമത്തിലെ വീട് തകർന്ന് 35 കാരനായ ഒരാളും മരിച്ചു. അജ്മത്ത് അലി പ്രദേശത്താണ് മറ്റൊരു അപകടം നടന്നത്. വീടിന്‍റെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു.
അടുത്ത ദിവസങ്ങളിൽ ഉത്തർപ്രദേശിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഏരിയൽ സർവേ നടത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു.
Adjust Story Font
16