Quantcast

യുപിയിൽ മൂന്നുനില വീട് തകർന്നുവീണ് പത്ത് മരണം; നാല് പേർക്ക് പരിക്ക്

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-09-15 11:12:59.0

Published:

15 Sep 2024 10:33 AM GMT

10 killed, one feared trapped after house collapses in UP
X

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നുനില വീട് തകർന്നുവീണ് പത്ത് മരണം. നാലു പേർക്ക് പരിക്കേറ്റു. മീററ്റിലെ സാക്കിർ ന​ഗറിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സാജിദ് (40), മകൾ സാനിയ (15), മകൻ സാഖ്വിബ് (11), സിംറ (ഒന്നര വയസ്), റീസ (ഏഴ്), നാഫോ (63), ഫർഹാന (20), ആലിസ (18), ആലിയ (ആറ്), റിംസ (അഞ്ച് മാസം) എന്നിവരാണ് മരിച്ചത്. നഈം (22), നദീം (26), സാഖ്വിബ് (28), സാലിന (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ശനിയാഴ്ച വൈകുന്നേരമാണ് മൂന്ന് നിലകളുള്ള വീട് തകർന്ന് 15 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് 10 പേരുടെ മൃതദേഹം കണ്ടെത്തിയതും നാലു പേരെ രക്ഷപെടുത്തിയതും. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് സംഘങ്ങളാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

മീററ്റ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഡി.കെ താക്കൂർ, ഡിവിഷണൽ കമ്മീഷണർ സെൽവ കുമാരി, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നചികേത ഝാ, സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ ടാഡ എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ സ്ഥലത്തെത്തി.

അതേസമയം, ഇവിടെ വീട്ടുടമ അവിടെ ഒരു ഫാം നടത്തിയിരുന്നതായും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പത്തിലേറെ പോത്തുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. വീടിരിക്കുന്നത് ഇടുങ്ങിയ പ്രദേശത്തായതിനാൽ ജെസിബികൾ രക്ഷാപ്രവർത്തനത്തിന് ഉപയോ​ഗിക്കാൻ സാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

TAGS :

Next Story