അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രനീക്കം; കേന്ദ്രസേനകളിൽ അഗ്നിവീർ അംഗങ്ങൾക്ക് സംവരണം
നിലവിൽ അർധസൈനിക വിഭാഗങ്ങളിൽ 73,000 പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് വിവരം. ബിഎസ്എഫ്, സിആർപിഎഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമാ ബൽ, സിഐഎസ്എഫ് എന്നിവയിലെല്ലാം ഒഴിവുണ്ട്.
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രനീക്കം. കേന്ദ്ര പൊലീസ് സേനകളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നാണ് സർക്കാർ തീരുമാനം. അഗ്നിവീർ അംഗങ്ങളുടെ പ്രായപരിധി 26 വയസ്സാക്കി ഉയർത്താനും ആലോചനയുണ്ട്. നേരത്തെ പ്രായപരിധി 23 വയസ്സാക്കി ഉയർത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയിരുന്നില്ല.
നിലവിൽ അർധസൈനിക വിഭാഗങ്ങളിൽ 73,000 പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് വിവരം. ബിഎസ്എഫ്, സിആർപിഎഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമാ ബൽ, സിഐഎസ്എഫ് എന്നിവയിലെല്ലാം ഒഴിവുണ്ട്.
The Ministry of Home Affairs (MHA) decides to reserve 10% vacancies for recruitment in CAPFs and Assam Rifles for Agniveers.
— गृहमंत्री कार्यालय, HMO India (@HMOIndia) June 18, 2022
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സിഎപിഎഫ്, അസം റൈഫിൾസ് എന്നിവയിൽ 73,219 ഒഴിവുകളുണ്ട്. ഇത് കൂടാതെ കേന്ദ്രഭരണപ്രദേശങ്ങളിലെ പൊലീസ് സേനയിൽ 18, 124 പോസ്റ്റുകളും ഒഴിവുണ്ട്. ഇതിലെല്ലാം നിയമനം നടത്തുമ്പോൾ അഗ്നിവീർ അംഗങ്ങൾക്ക് സംവരണം നൽകുമെന്നാണ് സർക്കാർ വാഗ്ദാനം.
അഗ്നിപഥിനെതിരെ കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി വൻ പ്രതിഷേധം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പദ്ധതി പൂർണമായും പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Adjust Story Font
16