ആരാണ് ബസവരാജ ബൊമ്മൈ? കര്‍ണാടക മുഖ്യമന്ത്രിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ബി.ജെ.പി കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ബൊമ്മൈയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രി പദമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബസവരാജ ബൊമ്മൈ പുതിയ കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ബൊമ്മൈയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ബസവരാജ ബൊമ്മൈയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
1. 1960 ജനുവരി 28ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മെയുടെ മകനായി ജനിച്ചു.
2. ഉത്തരകര്‍ണാടകയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവ്. യെദിയൂരപ്പയുടെ വിശ്വസ്തന്‍.
3. 2008ല്‍ ജനതാദള്‍ വിട്ട് ബി.ജെ.പിയിലെത്തിയ ബൊമ്മൈ യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു
4. ലിംഗായത്ത് സമുദായാംഗം. 17 ശതമാനം വോട്ട് വിഹിതമുള്ള ലിംഗായത്ത് സമുദായത്തെ കൂടെനിര്‍ത്താനുള്ള ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കരുനീക്കത്തിന്റെ ഭാഗമായാണ് ബൊമ്മൈക്ക് നറുക്ക് വീണത്.
5. ടാറ്റാ ഗ്രൂപ്പില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായാണ് ഔദ്യോഗി ജീവിതം ആരംഭിച്ചത്. പിന്നീട് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങി.
6. രണ്ട് തവണ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. മൂന്ന് തവണ ഹവേരി ജില്ലയിലെ ഷിഗ്ഗോണില്‍ നിന്ന് എം.എല്‍.എ ആയി.
7. മുരുഗേഷ് നിറാനി, പ്രഹ്ലാദ് ജോഷി, സി.ടി രവി, അരവിന്ദ് ബെല്ലാഡ് തുടങ്ങിയ നേതാക്കളെ പിന്തള്ളിയാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
8. കര്‍ണാടകയില്‍ വിവിധ ജലസേചന പദ്ധതികള്‍ അവതരിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ബസവരാജ ബൊമ്മൈ.
9. ജലസേനവകുപ്പ് മന്ത്രിയായിരിക്കെ 25,000 ഏക്കര്‍ കൃഷിഭൂമിയിലേക്ക് ഫലപ്രദമായ ജനസേചന പദ്ധതികള്‍ നടപ്പാക്കി.
10. പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ദൗത്യത്തോടെയാണ് നിയമനം. യെദിയൂരപ്പയെ അടക്കം സഹകരിപ്പിച്ച് മുന്നോട്ടുപോവുകയെന്ന ഉത്തരവാദിത്തമാണ് കേന്ദ്രനേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്.
Adjust Story Font
16