Quantcast

'10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് മതി, ഞാന്‍ തന്നെ തല ചീകിക്കോളാം'; പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ

ഉദയനിനിധിയുടെ തല വെട്ടുന്നവർക്ക് പത്തുകോടി പരിതോഷികം നൽകുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം

MediaOne Logo

Web Desk

  • Updated:

    2023-09-06 14:04:21.0

Published:

5 Sep 2023 10:00 AM GMT

Tamil Nadu,seer in Uttar Pradesh,Sanatana Dharma,ഉദയനിധി സ്റ്റാലിന്‍, സനാതന ധര്‍മപരാമര്‍ശനം,തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍,പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ,
X

ചെന്നൈ: തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. 'സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടാന്‍ 10 കോടി രൂപ തരാമെന്ന് ഉത്തർപ്രദേശിലെ പരമഹംസ ആചാര്യൻ പ്രഖ്യാപിച്ചിട്ടുണ്ട്. തല വെട്ടാൻ 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് തന്നാൽ ഞാൻ തന്നെ മുടി ചീകും'.. ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. 'ഒരു സന്ന്യാസിയുടെ കൈയിൽ എങ്ങനെ 10 കോടി വരും. നിങ്ങൾ യഥാർഥ സന്ന്യാസിയാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് എനിക്ക് സംശയമുണ്ട്'. അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന് വേണ്ടി ജീവൻ പണയപ്പെടുത്തിയ മനുഷ്യന്റെ ചെറുമകനാണ് താനെന്നും ഈ ഭീഷണികളിൽ ആശങ്കപ്പെടുന്നില്ലെന്നും ചെന്നൈയിൽ നടന്ന പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 'ഇതൊന്നും ഞങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. ഈ ഭീഷണികളെയെല്ലാം ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽ ട്രാക്കിൽ തല വെക്കാൻ പോലും തയ്യാറായ കലൈഞ്ജറുടെ ചെറുമകനാണ് ഞാൻ,' ഡി.എം.കെ നേതാവ് കൂടിയായ എം.കരുണാനിധിയുടെ ചെറുമകനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ഉദയനിനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് പത്തുകോടി പരിതോഷികം നൽകുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം. പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

അതേസമയം, വധഭീഷണിയും പാരിതോഷികം പ്രഖ്യാപിച്ചതിന് മുമ്പും പരമഹംസ ആചാര്യ വാർത്തകളിൽ ഇടം നേടിയിരുന്നു. രാംചരിതമാനസിനെതിരായ പരാമർശം നടത്തിയ ബീഹാർ മന്ത്രിയുടെ നാവ് അരിയുന്നവക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചതായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞതായിരുന്നു മറ്റൊന്ന് 'ബേഷാരം രംഗ്' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അത്.

TAGS :

Next Story