മധ്യപ്രദേശിൽ കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരൻ മരിച്ചു
ഞായറാഴ്ച രാവിലെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണാ ജില്ലയിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരൻ മരിച്ചു. കുട്ടിയെ ഞായറാഴ്ച രാവിലെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
16 മണിക്കൂറാണ് 39 അടി താഴ്ച്ചയിൽ കുട്ടി കുടുങ്ങിക്കിടന്നത്. ദേശീയ ദുരന്ത പ്രതികരണ സേന കുട്ടിയെ പുറത്തെടുക്കുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചിരുന്നു. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു . മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചു.
മധ്യപ്രദേശിലെ റഖോഗാർഹിലെ പീപ്ലിയ എന്ന ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ സുമിത് എന്ന ബാലൻ പട്ടം പറത്തുന്നതിനിടെ കുഴക്കിണറിന്റെ തുറന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തെതിനെ തുടർന്ന് അനേഷിച്ചിറങ്ങിയ കുടുബവും ഗ്രാമവാസികളും കുഴക്കിണറിൽ തല കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞയുടൻ രക്ഷാദൗത്യ സംഘം സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കുഴക്കിണറിന്റെ സമീപം സമാനായി 45 അടി താഴ്ചയിൽ ഖനനം ആരംഭിച്ചു. പുലർച്ചെ 4.30ന് ഖനനം പൂർത്തിയായ ഉടൻ എൻഡിആർഎഫ് ഉദ്യോഗസ്ഥർ കുഴിയിൽ ഇറങ്ങുകയും കുഴൽക്കിണറിലേക്ക് കൈകൊണ്ട് തുരങ്കം ഉണ്ടാക്കുകയും ചെയ്തതു. രക്ഷാപ്രവർത്തനത്തിലുടനീളം കുട്ടിയുടെ സുരക്ഷയ്ക്കായി ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിച്ച് ഡോക്ടർമാരും ആംബുലൻസുകളും ഉൾപ്പെടെയുള്ള മെഡിക്കൽ ടീമുകൾ സജ്ജരായിരുന്നു.
രക്ഷാപ്രവർത്തന സമയത്ത് കുട്ടിക്ക് പൈപ്പ് വഴി ഓക്സിജനും നൽകി. 16 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മരണംകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം സ്ഥിരീകരിക്കുമെന്ന് ഗുണ എസ്പി സഞ്ജീവ് സിൻഹ പറഞ്ഞു.
Adjust Story Font
16