Quantcast

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം; ആയിരത്തോളം പൊലീസുകാര്‍ക്ക് രോഗം

ഭൂരിഭാഗം പേരും വീട്ടിൽ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു

MediaOne Logo

Web Desk

  • Published:

    11 Jan 2022 2:31 AM GMT

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം; ആയിരത്തോളം പൊലീസുകാര്‍ക്ക് രോഗം
X

തലസ്ഥാനത്ത് ആശങ്കയുയര്‍ത്തി കോവിഡ്. വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് ഡല്‍ഹിയില്‍. ആയിരത്തോളം പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഭൂരിഭാഗം പേരും വീട്ടിൽ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

അഡീഷണൽ കമ്മീഷണറും വക്താവുമായ ചിൻമോയ് ബിസ്വാൾ ഉൾപ്പെടെയുള്ള ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരിൽ ഉൾപ്പെടുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വീടുകളിൽ നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡെപ്യൂട്ടി വക്താവ് അനിൽ മിത്തൽ പറഞ്ഞു. ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അനില്‍ വ്യക്തമാക്കി. ഈ വർഷം ഇതുവരെ സേനയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം കൂടിയാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രോഹിണിയിലും ഷഹ്‌ദരയിലും യഥാക്രമം എട്ട് വെൽനസ് സെന്‍ററുകളും രണ്ട് കോവിഡ് കെയർ സെന്‍ററുകളും പൊലീസിനായി മാറ്റിവെച്ചിട്ടുണ്ട്. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർമാരും യൂണിറ്റ് മേധാവികളും ഉൾപ്പെടുന്ന നോഡൽ ഹെൽത്ത് ഓഫീസർമാർ- ഇൻസ്‌പെക്ടർ അല്ലെങ്കിൽ അതിനു മുകളിലുള്ള റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉദ്യോഗസ്ഥരെയോ അവരുടെ ബന്ധുക്കളെയോ, അവർ രോഗമുക്തി നേടുന്നതു വരെ പതിവായി സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ട്.

ഒരു ഔട്ട്‌സ്‌റ്റേഷൻ കേസിന്‍റെ സാഹചര്യത്തിൽ, രോഗിയായ വ്യക്തിയുമായോ അവരുടെ കുടുംബാംഗങ്ങളുമായോ ഒരു വീഡിയോ കോൺഫറൻസ് ഉറപ്പ് വരുത്തണം, രോഗിയുടെ ആരോഗ്യത്തെക്കുറിച്ച് പതിവായി ഫീഡ്‌ബാക്ക് എടുക്കണമെന്നും ഡിസംബര്‍ അവസാനം പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നോഡൽ ഹെൽത്ത് ഓഫീസർമാർ ഓക്സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ, പ്രതിരോധ മരുന്നുകൾ എന്നിവയുടെ സ്റ്റോക്ക് എടുക്കുകയും അത്തരം എല്ലാ ഉപകരണങ്ങളും ഉപയോഗത്തിനായി സജ്ജീകരിക്കുകയും വേണമെന്നും കുറിപ്പിലുണ്ട്.

TAGS :

Next Story