ഹിമപാതമുണ്ടായത് 16,000 അടി ഉയരത്തിൽ; ഉത്തരാഖണ്ഡിൽ കണ്ടെത്താനുള്ളത് 11 പേരെ
അപകടത്തിൽപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. പത്തു ട്രെയിനീ മൗണ്ടനേഴ്‌സാണ് കൊല്ലപ്പെട്ടത്
- Updated:
2022-10-04 13:19:29.0
രാവിലെ ഒമ്പത് മണിയോടെയാണ് സംഘത്തിന് മേൽ ഹിമപാതമുണ്ടായത്. 16,000 അടി ഉയരത്തിൽ വെച്ചാണ് സംഭവം നടന്നത്. ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തിയതായി ദുരിതാശ്വാസ ഉദ്യോഗസ്ഥൻ അറിയിച്ചു. 13000 അടി ഉയരത്തിലുള്ള ഹെലിപാഡിൽ നിന്ന് ഡെറാഡൂണിലേക്കാണ് ഇവരെ കൊണ്ടുപോയത്.
സൈന്യത്തിന്റെ ഉൾപ്പെടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹിമപാതത്തിൽ കുടുങ്ങിയ ട്രെയിനികളെ രക്ഷിക്കാൻ എൻഐഎമ്മിന്റെ ടീമിനൊപ്പം ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥർ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ധാമി ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 'രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഐഎഎഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു, 'അദ്ദേഹം ട്വീറ്റ് ചെയ്തു.
11 people are missing in the avalanche accident in Garhwal, Uttarakhand. Eight people were rescued from the accident
Adjust Story Font
16