Quantcast

മലവെള്ളപ്പാച്ചില്‍; ഹിമാചലിലും കശ്മീരിലും 22 പേര്‍ മരിച്ചു

ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട്​ സംഭവിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2021 7:58 AM GMT

മലവെള്ളപ്പാച്ചില്‍; ഹിമാചലിലും കശ്മീരിലും 22 പേര്‍ മരിച്ചു
X

ഹിമാചൽപ്രദേശിലും കശ്മീരിലും മലവെള്ളപ്പാച്ചിലിൽ 22 പേർ മരിച്ചു. 30ലേറെ പേർക്ക്​ പരിക്കേറ്റു. ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട്​ സംഭവിച്ചു. പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനങ്ങൾക്ക് വേണ്ട സഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കശ്മീരിലെ കിശ്ത്വർ ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് മേഘവിസ്​ഫോടനവും അതിശക്തമായ കാറ്റും മഴയുമുണ്ടായത്. ലഡാക്കിലെ കാര്‍ഗിലിലും മഴ ശക്തമായി തുടരുകയാണ്. മണ്ണിടിച്ചിലിൽ പലയിടത്തും റോഡുകള്‍​ ‌തകര്‍ന്നു. ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുൾപ്പെടെ കുളു ജില്ലയിൽ 4 പേരെ കാണാതായി. ഉത്തരാഖണ്ഡിലും ശക്തമായ മണ്ണിടിച്ചില്‍ തുടരുകയാണ്. പ്രധാന റോഡുകളെല്ലാം അടച്ചു.

നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. മഴ മാഹാരാഷ്ട്രയിലും ദുരന്തം വിതച്ചു. സംസ്​ഥാന ദുരന്തനിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്​. രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ,പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി.സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

TAGS :

Next Story