മറാത്ത സംവരണ പ്രതിഷേധം; 141 കേസുകൾ രജിസ്റ്റർ ചെയ്തു,168 പേര്‍ അറസ്റ്റില്‍
സംഘർഷങ്ങളിൽ ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തതായും 146 പേർക്ക് നോട്ടീസ് നൽകിയതായും ഡി.ജി.പി രജ്നീഷ് സേഥ് പറഞ്ഞു
ഡി.ജി.പി രജ്നീഷ് സേഥ്
മുംബൈ: മറാത്ത സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ ഏഴ് കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ 141 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്. സംഘർഷങ്ങളിൽ ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തതായും 146 പേർക്ക് നോട്ടീസ് നൽകിയതായും ഡി.ജി.പി രജ്നീഷ് സേഥ് പറഞ്ഞു.
ചില പ്രദേശങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുമ്പോൾ ചിലയിടങ്ങളിൽ അക്രമാസക്തമാകുന്നുണ്ട്. പൊതുമുതലുകൾ നശിപ്പിച്ചുകൊണ്ട് പ്രതിഷേധം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും .ബീഡ് ജില്ലയിൽ രജിസ്റ്റർ ചെയ്ത 20 കേസുകളിൽ എഴെണ്ണം കൊലപാതക ശ്രമത്തിനെതിരെയാണെന്നും പൊലീസ് മേധാവി പറഞ്ഞു.
പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത പ്രക്ഷോഭം കൂടുതൽ അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചത് . മാറാത്തവാഡ മേഖലയിലെ ജനപ്രതിനിധികളോട് രാജിവയ്ക്കാൻ സമരക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ് . 2 എം.പിമാരും 3 എം.എൽ.എമാരുമാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത് . രാജിക്ക് വഴങ്ങാത്ത ജനപ്രതിനിധികളുടെ വീടുകളും വാഹനങ്ങളുമാണ് സമരക്കാർ ആക്രമിക്കുന്നത് . മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷരിഫിന്‍റെ കാർ അടിച്ചുതകർത്തതാണ് ഒടുവിലത്തെ സംഭവം.
Adjust Story Font
16