Quantcast

സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡിക്ക് അധികാരം; കോടതി വിധി അപകടകരമെന്ന് 17 പ്രതിപക്ഷപാർട്ടികൾ

കഴിഞ്ഞ ആഴ്ച പുറപ്പെടുവിക്കപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ 250 ഹരജികളാണ് നൽകപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 Aug 2022 9:48 AM GMT

സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡിക്ക് അധികാരം; കോടതി വിധി അപകടകരമെന്ന് 17 പ്രതിപക്ഷപാർട്ടികൾ
X

ന്യൂഡൽഹി: സ്വത്ത് കണ്ടുകെട്ടാനുള്ള എൻഫോഴ്‌മെന്റ് ഡയരക്ടറേറ്റിന്റെ അധികാരം ശരിവെച്ചുള്ള സുപ്രിംകോടതി വിധി അപകടകരമായതാണെന്ന് പ്രതിപക്ഷം. ഇ.ഡിക്ക് കൂടുതൽ അധികാരം നൽകുന്ന 2019ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ ഭേദഗതികൾ നിലനിർത്തിയുള്ള വിധിക്കെതിരെ 17 പ്രതിപക്ഷ പാർട്ടികളാണ് രംഗത്ത് വന്നത്. വിധി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

'അപകടകരമായ വിധി ചുരുങ്ങിയ കാലത്തിനുള്ളിൽ നീക്കം ചെയ്യപ്പെടുമെന്നും ഭരണഘടനാ വ്യവസ്ഥകൾ ഉടൻ സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു' കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ആംആദ്മി പാർട്ടി, സിപിഎം, സമാജ്‌വാദി, ആർജെഡി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ ഒപ്പുവെച്ച പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച പുറപ്പെടുവിക്കപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ 250 ഹരജികളാണ് നൽകപ്പെട്ടിരിക്കുന്നത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ സമുന്നത നേതാക്കളെയടക്കം നിരന്തരം വേട്ടയാടുന്ന തരത്തിൽ ഇ.ഡി പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് എതിർപ്പ് ഉയരുന്നത്.



സ്വയം അന്വേഷണം ആരംഭിക്കുക, അറസ്റ്റ് ചെയ്യാനുള്ള അധികാരം തുടങ്ങി ഇ.ഡിയുടെ നിരവധി അധികാരങ്ങൾ സംബന്ധിച്ച് ഉയർന്ന എല്ലാ എതിർപ്പുകളും സുപ്രിംകോടതി ഇന്ന് തള്ളിക്കളഞ്ഞു. മുമ്പ് കാർത്തി ചിദംബരവും എൻസിപി നേതാവ് അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികൾ തള്ളിയാണ് കോടതി ഇ.ഡിയുടെ അധികാരം നിലനിർത്തിയിരുന്നത്. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ്, കണ്ടുകെട്ടൽ, അന്വേഷണം ഉൾപ്പെടുള്ള നടപടികളാണ് ഹരജിയിൽ ചോദ്യം ചെയതിരുന്നത്. ഇ.ഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹരജികൾ കോടതിക്ക് മുന്നിൽ എത്തിയത്. ഇ.ഡിയുടെ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.

17 opposition parties say the court verdict that recognized the ED's power to confiscate property is dangerous

TAGS :

Next Story