നാല് വർഷത്തിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 1.71 ബലാത്സംഗക്കേസുകൾ
2015നും 2019നും ഇടയിൽ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗ കേസുകൾ. ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശിൽ
2015നും 2019നും ഇടയിൽ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗ കേസുകൾ. ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശിൽ നിന്നാണ്. തൊട്ടുപിന്നാലെ രാജസ്ഥാനും. രാജ്യസഭയില്‍ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്.
2015 നും 2019 നും ഇടയിൽ മധ്യപ്രദേശിൽ 22,753 ബലാത്സംഗ കേസുകളും രാജസ്ഥാനിൽ 20,937 ഉം ഉത്തർപ്രദേശിൽ 19,098 ഉം മഹാരാഷ്ട്രയിൽ 14,707 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവിൽ ഡൽഹിയിൽ ആകെ 8,051 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ല്‍ മാത്രം രാജ്യത്ത് 34,651 കേസുകളും 2016 ല്‍ 38,947 കേസുകളും 2017 ല്‍ 33,356 കേസുകളും 2018 ല്‍ 33,356 കേസുകളും 2019 ല്‍ 32,033 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യം പ്രതിഷേധിക്കുന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.
Adjust Story Font
16