Quantcast

18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്തു; അയൽവാസിക്കെതിരെ കേസ്

പെണ്‍കുട്ടിയെ ക്രൂരമായി മർദിക്കുകയും എതിർത്തപ്പോൾ വിഷം നൽകുകയും ചെയ്തുവെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2023-01-04 05:26:23.0

Published:

4 Jan 2023 4:22 AM GMT

18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്തു; അയൽവാസിക്കെതിരെ കേസ്
X

ലഖ്‌നൗ: 18 കാരിയെ അയൽവാസി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വിഷം കൊടുത്തു. ഉത്തർപ്രദേശിലെ ജെഹാനാബാദ് കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി ഒന്നിന് പുലർച്ചെയാണ് പെണ്‍കുട്ടിയെ അയൽവാസിയായ കമൽ ബലമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതി പെണ്‍കുട്ടിയെ ക്രൂരമായി മർദിക്കുകയും എതിർത്തപ്പോൾ വിഷം നൽകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാർ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അവരെയും ക്രൂരമായി മർദിച്ചതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ മർദിച്ചത്. ജഹാനാബാദ് പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. മകളുടെ നില ഗുരുതരമായി തുടരുകയാണെന്നും പിലിഭിത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.

പിലിഭിത് പൊലീസ് സൂപ്രണ്ട് അതുൽ ശർമ്മയുടെ നിർദേശപ്രകാരം കമൽ, സഹോദരൻ സഞ്ജു, സഹോദരി ശീതൾ, അമ്മ മായാദേവി, പിതാവ് സത്യപാൽ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

TAGS :

Next Story