ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; 18 കാരന്‍ അറസ്റ്റില്‍
ജൂലൈ രണ്ടിന് പുലര്‍ച്ചെ അഞ്ചുമണിക്ക് ജോലിക്ക് പോവുമ്പോഴാണ് കല്യാണ്‍ റെയില്‍വേ ക്വാട്ടേഴ്‌സിന് സമീപത്തുവെച്ച് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.
മഹാരാഷ്ട്രയിലെ താനെയില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച 18 കാരന്‍ അറസ്റ്റില്‍. അശ്വിന്‍ റാത്വ എന്നയാളാണ് ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരില്‍ പിടിയിലായത്.
ജൂലൈ രണ്ടിന് പുലര്‍ച്ചെ അഞ്ചുമണിക്ക് ജോലിക്ക് പോവുമ്പോഴാണ് കല്യാണ്‍ റെയില്‍വേ ക്വാട്ടേഴ്‌സിന് സമീപത്തുവെച്ച് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്താണ് ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടത്.
ഐ.പി.സി സെക്ഷന്‍ 376 (പീഡനം), 392 (കവര്‍ച്ച) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Next Story
Adjust Story Font
16