Quantcast

കേരളത്തിൽ പിടികൂടിയത് 1820 കിലോ സ്വർണം, മൂല്യം 616 കോടി: കേന്ദ്രസർക്കാർ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകൾ രജിസ്റ്റർ ചെയ്തു

MediaOne Logo

abs

  • Published:

    9 Aug 2021 8:38 AM GMT

കേരളത്തിൽ പിടികൂടിയത് 1820 കിലോ സ്വർണം, മൂല്യം 616 കോടി: കേന്ദ്രസർക്കാർ
X

ന്യൂഡൽഹി: കേരളത്തിൽ സ്വർണക്കടത്ത് വർധിച്ചതായി കേന്ദ്രധന സഹമന്ത്രി പങ്കജ് ചൗധരി. 2016-20 കാലയളവിൽ കേരളത്തിൽ നിന്ന് 616 കോടി രൂപ മൂല്യം വരുന്ന 1820.234 കിലോ സ്വർണം പിടികൂടിയെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 904 പേർ അറസ്റ്റിലാകുകയും ചെയ്തു- കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

അതിനിടെ, ഒബിസി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. കർഷക പ്രതിഷേധം, പെഗാസസ് ചാരവിവാദം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ കനത്ത പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് പ്രതിപക്ഷ തീരുമാനം.

TAGS :

Next Story