എ.ടി.എം മെഷീൻ കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ രണ്ടുപേർ കസ്റ്റഡിയിൽ
സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു
താനെ: എ.ടി.എം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ടുപേർ കസ്റ്റഡിയിൽ. മുംബൈയിലെ ഭാണ്ഡൂപ്പ് നിവാസികളായ സന്ദീപ് ഷിൻഡെ, വേദാന്ത് ചിർമുലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനെ ജില്ലയിലെ ബദ്ലാപൂർ മേഖലയിൽ നിന്നാണ് ഇവരെ കസ്റ്റഡയിലെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 4 മണിക്കാണ് ബെലവല്ലി റോഡിലെ എടിഎമ്മിനടുത്ത് രണ്ടുപേരെ സംശയാസ്പദമായി കണ്ടത്. സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെട്രോളിംഗിനെത്തിയ ബദ്ലാപൂർ വെസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16