Quantcast

ഇൻസ്റ്റഗ്രാമിൽ ലൈവ്, 180 കി.മീ വേഗതയിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    16 May 2024 3:24 PM GMT

Gujarat ,accident,Instagram Live,live-streaming,ഇന്‍സ്റ്റഗ്രാമില്‍ ലൈവായി അപകടം,ഗുജറാത്ത്,അമിത വേഗത,കാര്‍ അപകടം
X

അഹമ്മദാബാദ്: ഗുജറാത്തിൽ ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് അമിതവേഗതയിലോടിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം. ആനന്ദ് ജില്ലയിലാണ് അമിത വേഗതയിലെത്തിയ കാർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മരത്തിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചത്.അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര ഇൻസ്റ്റാഗ്രാം ലൈവിൽ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ഈ സമയം കാർ 180 കിലോമീറ്റർ വേഗതയിലായിരുന്നു ഓടിച്ചിരുന്നത്.

ചിരാഗ് പട്ടേൽ, അമൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. മാരുതി സുസുക്കി ബ്രെസ്സയിലാണ് അഞ്ചു യുവാക്കൾ യാത്ര ചെയ്തത്. ഇത് ഇൻസ്റ്റഗ്രാമിൽ ലൈവായി കാണിക്കുകയും ചെയ്തിരുന്നു. മെയ് രണ്ടിന് നടന്ന അപകടത്തിന്റെ ലൈവ് സ്ട്രീമിങ് വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാർ 160 മുതൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്നതും മറ്റുവാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ പിന്നീട് ഒരു ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതും ഇടിമുഴക്കത്തോടെ വീഡിയോ അവസാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർ മുസ്തഫ എന്ന ഷഹബാസ് ഖാൻ പത്താനെതിരെ പൊലീസ് കേസെടുത്തു.

TAGS :

Next Story