എയര്‍ഹോസ്റ്റസിനോട് അശ്ലീല സംസാരം, ഒപ്പമിരിക്കാന്‍ ക്ഷണിച്ചു; വിദേശ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
വെള്ളിയാഴ്ച ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം പുറപ്പെടുന്നതിന് മുന്‍പാണ് സംഭവം
ഗോവ: എയര്‍ഹോസ്റ്റിനോട് അപമര്യാദയായി സംസാരിച്ചതിന് രണ്ട് വിദേശ വിനോദസഞ്ചാരികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. വെള്ളിയാഴ്ച ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം പുറപ്പെടുന്നതിന് മുന്‍പാണ് സംഭവം. ഇക്കാര്യം ഏവിയേഷൻ സേഫ്റ്റി റെഗുലേറ്ററായ ഡിജിസിഎയെയും അറിയിച്ചതായി ശനിയാഴ്ച എയർലൈൻ വക്താവ് പറഞ്ഞു.
"വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിന് രണ്ട് വിദേശ പൗരന്‍മാരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. വാസ്തവത്തിൽ, അവർ ജോലിക്കാരെ കളിയാക്കുകയും അവരെക്കുറിച്ച് പരസ്പരം അശ്ലീല അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. അവരെ എമർജൻസി സീറ്റിൽ ഇരുത്തി, ആ സമയത്ത് ഒരു സുരക്ഷാ ബ്രീഫിംഗ് ഉണ്ടായിരുന്നു. സഹയാത്രികരും അവരുടെ പെരുമാറ്റത്തോട് എതിർപ്പ് പ്രകടിപ്പിച്ചു," ഗോ ഫസ്റ്റ് വക്താവ് പറഞ്ഞു.വിഷയം പൈലറ്റിനെ അറിയിക്കുകയും അവരെ പുറത്താക്കുകയും ചെയ്തു. തുടർനടപടികൾക്കായി അവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മറ്റൊരു യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെയാണിത്. കേസില്‍ മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ വിമാനത്തിലെ ലൈറ്റണച്ചപ്പോഴാണ് യാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ചതും നഗ്നതാ പ്രദര്‍ശനം നടത്തിയതും. വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത മിശ്രയെ ഡല്‍ഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Adjust Story Font
16