പാരാഗ്ലൈഡിങ്ങിനിടെ അപകടം: രണ്ടു പേർ മരിച്ചു; ഒരാൾക്ക് പരിക്ക്
നിയന്ത്രണം നഷ്ടപ്പെട്ട ഗ്ലൈഡറിൽനിന്ന് 25-30 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണാണ് അപകടം
ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ബിർ ബില്ലിംഗിൽ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആകാശ് അഗർവാൾ, പൈലറ്റ് വികാസ് കപൂർ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ ആകാശ് അഗർവാൾ തന്റെ പൈലറ്റ് വികാസ് കപൂറിനൊപ്പം പാരാഗ്ലൈഡറിൽ പറന്നുയരുന്നതിനിടെയാണ് സംഭവം.
ഗ്ലൈഡർ തള്ളുന്നതിനിടെ രാകേഷ് കുമാർ കയറിൽ കുടുങ്ങുകയും ഗ്ലൈഡറിന്റെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്കു. അഗർവാളും രാകേഷ് കുമാറും 25-30 അടി ഉയരത്തിൽ നിന്ന് വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പാരാഗ്ലൈഡറിൽ ഘടിപ്പിച്ച വീഡിയോ ക്യാമറയുടെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് കാൻഗ്ര പൊലീസ് സൂപ്രണ്ട് കെ ശർമ്മ പറഞ്ഞു. പൈലറ്റിന്റെ ലോഗ്ബുക്കും അദ്ദേഹത്തിന്റെ പറക്കൽ പരിചയവും അനുഭവത്തിനായി പരിശോധിച്ചുവരികയാണ്. സമീപകാലത്ത് പാരാഗ്ലൈറഡുകൾ ഉൾപ്പെടെയുള്ള നിരവധി അപകടങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Adjust Story Font
16