Quantcast

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ്

ഷോപ്പിയാനിലെ അൽഷിപോറ മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്

MediaOne Logo

Web Desk

  • Updated:

    10 Oct 2023 3:17 AM

Published:

10 Oct 2023 2:32 AM

Encounter
X

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിൽ തീവ്രവാദികളും പൊലീസും ഏറ്റുമുട്ടി. രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് . ഷോപ്പിയാനിലെ അൽഷിപോറ മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ മോറിഫത്ത് മഖ്ബൂൽ, അബ്രാർ എന്ന ജാസിം ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജാസിം ഫാറൂഖ് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിലെ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.

സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ തുടരുകയാണ്.ഫെബ്രുവരിയിൽ തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അച്ചൻ മേഖലയിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശർമയെ ഭീകരർ വെടിവച്ചുകൊന്നിരുന്നു. പ്രാദേശിക മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്.തുടർചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

TAGS :

Next Story