കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് ട്രയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്നു
ആദമ്പാക്കം സ്വദേശി സത്യയാണ്(20) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ചെന്നൈ: ചെന്നൈയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ട്രയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. നഗരത്തിലെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു ആദമ്പാക്കം സ്വദേശി സത്യയാണ്(20) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സതീഷ് എന്നയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറച്ചു നാളുകളായി സതീഷ് സത്യയെ ശല്യപ്പെടുത്താറുണ്ടായിരുന്നു. സെന്‍റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തപ്പോള്‍ സതീഷ് സത്യയെ ട്രയിനിനു മുന്നില്‍ തള്ളിയിടുകയായിരുന്നു. ട്രാക്കില്‍ തലയിടിച്ചു വീണ സത്യ ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. സംഭവം നടന്നയുടന്‍ തന്നെ സതീഷ് ഓടിരക്ഷപ്പെട്ടു.
Next Story
Adjust Story Font
16