ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം. വേട്ടെണ്ണലും ഇന്ന് തന്നെ നടക്കും.
ഡല്‍ഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. രാജ്യസഭയിലെ 233 അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. വേട്ടെണ്ണലും ഇന്ന് തന്നെ നടക്കും.
ബി.ജെ.പി നേതാവും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ജഗ്ദീപ് ധന്‍കറും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മാര്‍ഗരറ്റ് ആല്‍വയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ജഗ്ദീപ് ധന്‍കർ പുതിയ ഉപരാഷ്ട്രപതിയാകും. ബി.ജെ.പിക്ക് ലോക്സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 91 അംഗങ്ങളുമാണ് ഉള്ളത്. കൂടാതെ മായാവതിയുടെ ബി.എസ്.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ജഗ്ദീപ് ധന്‍കറിന് പിന്തുണ നൽകി. ഇത്രയും വോട്ടുകൾ ലഭിച്ചാൽ ധന്‍കർ മൂന്നില്‍ രണ്ട് വോട്ടുകളുടെ പിന്തുണയോടെ വിജയിക്കും.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ആം ആദ്മി, ജെ.എം.എം, ശിവസേന പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. എന്നാൽ ശിവസേനയിലെ പിളർപ്പ്, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച തുടങ്ങിയവ പ്രതിപക്ഷ ചേരിയിൽ ഇപ്പോഴും ആശങ്ക നിലനിർത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതും പ്രതിപക്ഷ ചേരിയിൽ ഐക്യമില്ലെന്ന സൂചന നൽകുന്നു.
Adjust Story Font
16