Quantcast

2024 തെരഞ്ഞെടുപ്പ്: യു.പിയിൽ ഖവ്വാലി പാടി മുസ്‌ലിംകളെ പാട്ടിലാക്കാൻ ബി.ജെ.പി

സൂഫി ദർഗകളിലെ ഖവ്വാലി പരിപാടികളിൽ ബിജെപിയുടെ കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നു യു.പി ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ അംഗം

MediaOne Logo

Web Desk

  • Updated:

    2023-04-08 16:01:15.0

Published:

8 April 2023 2:16 PM GMT

2024 Elections: BJP to organize Qawwali at Sufi shrines in UP
X

ന്യൂഡൽഹി: ഖവ്വാലി പാടി മുസ്‌ലിംകളെ പാട്ടിലാക്കാൻ ഉത്തർപ്രദേശ് ബി.ജെ.പി. 2024 ലെ കേന്ദ്ര തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് നീക്കം. ഖവ്വാലി പരിപാടികളിലൂടെ തങ്ങളുടെ ആശയം പ്രചരിക്കുകയാണ് ലക്ഷ്യം. 'അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'സൂഫി സംവാദ് മഹാ അഭിയാൻ' എന്ന കാമ്പയിന്റെ ഭാഗമായി യു.പിയിലെ മുസ്‌ലിം ബുദ്ധിജീവികളെയും പൊതുജനങ്ങളെയും പാർട്ടി കാണും, ചർച്ച ചെയ്യും' യു.പി ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ അംഗം സയ്യിദ് ഇഹ്തിശാമുൽ ഹുദ പറഞ്ഞു.

ബിജെപി നേതാക്കൾ ദർഗകൾ സന്ദർശിക്കുമെന്നും ഖവ്വാലി അവതരണങ്ങൾ സംഘടിപ്പിക്കാൻ സഹായിക്കുമെന്നും അതുവഴി കേന്ദ്രസർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുസ്‌ലിം വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം രാജ്യത്തുടനീളം സൂഫി ഡയലോഗ് കാമ്പയിൻ സംഘടിപ്പിക്കും' അദ്ദേഹം വ്യക്തമാക്കി.

സൂഫി മഖ്ബറകൾ സന്ദർശിക്കുന്ന മുസ്‌ലിംകൾക്ക് ഖവ്വാലി കേൾക്കാനും കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ അറിയാനും കഴിയുമെന്നും യു.പിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിന് ശേഷം പ്രധാന ദർഗകളിൽ കാമ്പയിൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ കാമ്പയിനായി ബിജെപി ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് സൂഫി ദർഗകളുടെയും സേവകരുടെയും ലിസ്റ്റ് ശേഖരിച്ചിട്ടുണ്ടെന്നും സൂഫി ദർഗകളിലെ ഖവ്വാലി പരിപാടികളിൽ ബിജെപിയുടെ കേന്ദ്ര നേതാക്കളും പങ്കെടുക്കുമെന്നും ഹുദ പറഞ്ഞു.

മുസ്‌ലിം ജാട്ട്, മുസ്‌ലിം രജ്പുത്, മുസ്‌ലിം ഗുർജാർ, മുസ്‌ലിം ത്യാഗി സമുദായങ്ങൾക്ക് പടിഞ്ഞാറൻ യു.പിയിൽ വൻ സാന്നിധ്യമുണ്ട്. 'പടിഞ്ഞാറൻ യു.പിയിലെ മിക്ക ലോക്‌സഭ മണ്ഡലങ്ങളിലും ശരാശരി 2.5 ലക്ഷം ജനസംഖ്യയുണ്ട്' യു.പി ബിജെപി ന്യൂനപക്ഷ വിഭാഗത്തിന്റെ മേധാവി ചീഫ് കുൻവാർ ബാസിത് അലി ചൂണ്ടിക്കാട്ടി.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു.പിയിലെ നാഗിന, അംറോഹ, ബിജ്‌നോർ, സഹാറൻപൂർ എന്നിവിടങ്ങളിൽ ബഹുജൻ സമാജ്‌വാദി പാർട്ടിയാണ് വിജയിച്ചത്. അതേപ്രദേശത്തെ മൊറാദാബാദിലും സംഭലിലും സമാജ്‌വാദി പാർട്ടിയും വിജയിച്ചു. നഷ്ടപ്പെട്ട ഈ സീറ്റുകൾ പിടിച്ചെടുക്കലാണ് ബിജെപി ലക്ഷ്യം. ഒപ്പം മുസ്‌ലിം സമുദായത്തിലേക്ക് പ്രചാരണമെത്തിക്കലും.





2024 Elections: BJP to organize Qawwali at Sufi shrines in UP

TAGS :

Next Story