Quantcast

21 തൃണമൂൽ എംഎൽഎമാർ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്; അനുകൂല സമയത്തിനായി കാത്തിരിക്കുന്നു: ബിജെപി നേതാവ് മിഥുൻ മിഥുൻ ചക്രവർത്തി

തൃണമൂൽ എംഎൽഎമാർ ബന്ധപ്പെട്ടതായി നേരത്തെയും മിഥുൻ ചക്രവർത്തി അവകാശപ്പെട്ടിരുന്നു. തൃണമൂൽ നേതാക്കളെ എടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ ചിലർക്ക് എതിർപ്പുണ്ടെന്ന് തനിക്കറിയാമെന്നും അത് മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 Sep 2022 11:40 AM GMT

21 തൃണമൂൽ എംഎൽഎമാർ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്; അനുകൂല സമയത്തിനായി കാത്തിരിക്കുന്നു: ബിജെപി നേതാവ് മിഥുൻ മിഥുൻ ചക്രവർത്തി
X

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ അട്ടമറിക്കുമെന്ന് സൂചന നൽകി ബിജെപി നേതാവ് മിഥുൻ മിഥുൻ ചക്രവർത്തി. 21 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുകൂല സമയത്തിനായി കാത്തിരിക്കുകയാണെന്നും ബിജെപി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തൃണമൂൽ എംഎൽഎമാർ ബന്ധപ്പെട്ടതായി നേരത്തെയും മിഥുൻ മിഥുൻ ചക്രവർത്തി അവകാശപ്പെട്ടിരുന്നു. തൃണമൂൽ നേതാക്കളെ എടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ ചിലർക്ക് എതിർപ്പുണ്ടെന്ന് തനിക്കറിയാമെന്നും അത് മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുർഗാപൂജക്ക് മുന്നോടിയായി കൊൽക്കത്തയിലെത്തിയ മിഥുൻ മിഥുൻ ചക്രവർത്തി ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. എത്ര തൃണമൂൽ എംഎൽഎമാർ താനുമായി ബന്ധപ്പെട്ടുവെന്ന് കൃത്യമായി പറയാനാവില്ലെന്നും എങ്കിലും അവരുടെ എണ്ണം 21ൽ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നതിന് പിന്നിൽ പ്രധാനമന്ത്രിയാണെന്ന് കരുതുന്നില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവനയെ അദ്ദേഹം ശരിവെച്ചു. ''അവർ പറഞ്ഞത് ശരിയാണ്. ഇതൊന്നും പ്രധാനമന്ത്രി ചെയ്യുന്നതല്ല, കോടതിയാണ് തീരുമാനമെടുത്തത്. ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും? ബിജെപി ബംഗാൾ ഘടകം തന്നോട് എന്തെങ്കിലും തെറ്റായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മമതാ ബാനർജി അത് വെളിപ്പെടുത്തണം. ഇത് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്, നിങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ ശുദ്ധരാണെങ്കിൽ, വീട്ടിൽ പോയി സമാധാനമായി ഉറങ്ങാം, ഒന്നും സംഭവിക്കില്ല. പക്ഷേ എന്തെങ്കിലും തെളിവുണ്ടെങ്കിൽ, പ്രധാനമന്ത്രിയും പ്രസിഡന്റും വിചാരിച്ചാൽ പോലും നിങ്ങളെ രക്ഷിക്കാനാവില്ല''- മിഥുൻ മിഥുൻ ചക്രവർത്തി പറഞ്ഞു.

TAGS :

Next Story