സ്പാനിഷ് വനിതക്ക് പിന്നാലെ ജാർഖണ്ഡിൽ വീണ്ടും കൂട്ടബലാത്സംഗം; 21 കാരിയെ പീഡിപ്പിച്ചത് സഹപ്രവർത്തകർ
കഴിഞ്ഞയാഴ്ചയാണ് സ്പാനിഷ് യുവതിയെ പത്തോളം പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തത്
റാഞ്ചി: സ്പാനിഷ് യുവതിക്ക് പിന്നാലെ ജാർഖണ്ഡിൽ വീണ്ടും കൂട്ടബലാത്സംഗം. പലാമു ജില്ലയിൽ 21 കാരിയായ സ്റ്റേജ് കലാകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയെ സഹപ്രവർത്തകരായ മൂന്ന് പേർ ചേർന്ന് ലഹരി പാനീയം നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയാണെന്നാണ് പരാതി.രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. പ്രതികൾ മൂന്നുപേരും പലാമു ജില്ലയിൽ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു.
റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂരിലെ റോഡിലാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം അബോധാവസ്ഥയിലായ യുവതിയ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ചത്തീസ്ഗഢ് സ്വദേശിയായ താൻ ഒരു ഓർക്കസ്ട്ര പരിപാടിയിൽ പങ്കെടുക്കാനായാണ് പലാമു ജില്ലയിലെ വിശ്രംപൂരിൽ എത്തിയതെന്ന് അതിജീവിത പൊലീസിനോട് പറഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ ആ പരിപാടി നടന്നില്ല. തുടർന്ന് തന്‍റെ സഹപ്രവർത്തകർക്കൊപ്പം ഹുസൈനാബാദിലെ മറ്റൊരു ചടങ്ങിനായി പുറപ്പെട്ടു. യാത്രാമധ്യേ, പ്രതികൾ ലഹരി പദാർത്ഥം നൽകിയെന്നും തുടർന്ന് കാറിൽ വെച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു. യുവതിയെ റോഡരികിൽ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും വിശ്രംപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാകേഷ് സിംഗ് പറഞ്ഞതായി വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര് ചെയ്യുന്നതിനിടെ സ്പാനിഷ് വിനോദസഞ്ചാരി, ദുംകയിലെ ഹൻസ്ദിഹ പ്രദേശത്ത് കൂട്ടബലാത്സംഗത്തിനിരയായത്. ബംഗ്ലാദേശിൽ നിന്ന് ജാർഖണ്ഡിലെത്തിയ ഇവർ ബീഹാർ വഴി നേപ്പാളിലേക്ക് പോകുമ്പോഴാണ് സംഭവം. ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് നാൽപ്പത്തിയഞ്ചുകാരിയായ യുവതി ആക്രമിക്കപ്പെട്ടത്.പത്തോളം പേര് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമി സംഘത്തിലെ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
Adjust Story Font
16