Quantcast

ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനത്തിന് നാവികസേനയും

ഇന്ത്യൻ നാവികസേനയുടെ മിസൈൽവേധ സംവിധാനമുള്ള ഐ.എൻ.എസ് വിശാഖപട്ടണം രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിൽ വിന്യസിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    27 Jan 2024 3:08 PM GMT

22 indians among crew as houthi attack british oil vessel
X

ന്യൂഡൽഹി: ജനുവരി 26ന് ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ മാർലിൻ ലുവാണ്ടയിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഗൾഫ് ഓഫ് എദനിൽവച്ചാണ് കപ്പൽ ഹൂതികൾ ആക്രമിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് നാവികസേന അറിയിച്ചു.

ഇന്ത്യൻ നാവികസേനയുടെ മിസൈൽവേധ സംവിധാനമുള്ള ഐ.എൻ.എസ് വിശാഖപട്ടണം രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിൽ വിന്യസിച്ചിട്ടുണ്ട്. കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണുള്ളതെന്ന് നാവികസേന അറിയിച്ചു.

ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പൽ ഹൂതികളുടെ ആക്രമണത്തിന് ഇരയാകുന്നത്. മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്‌യ സാറീ പറഞ്ഞു. ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീനികൾക്ക് മതിയായ മരുന്നും ഭക്ഷണവും നൽകുകയും ചെയ്യുന്നത് വരെ ചെങ്കടലിലും അറബിക്കടലിലും ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്.

TAGS :

Next Story