Quantcast

രണ്ട് ട്രക്കുകൾക്കിടയിൽപ്പെട്ട് കാർ തകർന്നു; 22കാരിക്ക് ദാരുണാന്ത്യം

അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-08-07 12:46:59.0

Published:

7 Aug 2023 12:39 PM GMT

22 year old woman dies after car gets crushed between 2 trucks
X

ഡല്‍ഹി: രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ തകര്‍ന്ന് 22കാരി മരിച്ചു. വടക്കൻ ഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിൽ തിങ്കഴാഴ്ച രാവിലെയാണ് സംഭവം.

ചന്ദ്ഗിറാം അഖാരയില്‍ ഒരു ട്രക്കിന് പിന്നിലായി സഞ്ചരിക്കുകയായിരുന്നു കാര്‍. പിന്നാലെ അമിത വേഗതയില്‍ വന്ന ട്രക്ക് കാറിലിടിച്ചു. രണ്ട് ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞമര്‍ന്നു. കാറിലുണ്ടായിരുന്ന അമൻദീപ് കൗർ ആണ് മരിച്ചത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.

ഷിഷ്ഗഞ്ച് ഗുരുദ്വാരയിൽ നിന്ന് തിമർപൂരിലെ നെഹ്‌റു വിഹാറിലേക്ക് പോവുകയായിരുന്നു കാര്‍. കാര്‍ ഓടിച്ചിരുന്നത് അമന്‍ദീപിന്‍റെ ബന്ധുവായ ഹര്‍മിന്ദര്‍ സിങ്ങാണ്. പിന്‍സീറ്റിലിരുന്ന അമന്‍ദീപിനും അമ്മയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. അമന്‍ദീപിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അമ്മ പുഷ്പ പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279 (അശ്രദ്ധമായി വണ്ടിയോടിക്കല്‍), 337 (മറ്റുള്ളവരുടെ സുരക്ഷ അപകടപ്പെടുത്തല്‍), 304 എ (അശ്രദ്ധ മൂലമുള്ള മരണം) എന്നിവ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്. ട്രക്ക് പിടിച്ചെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Summary- A 22-year-old woman was killed and another injured after a truck rammed into their car in north Delhi's Civil Lines area on Monday morning.

TAGS :

Next Story