'ആകെ വിറ്റത് 22,217 ബോണ്ടുകൾ, 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കി'; തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറിയെന്ന് എസ്.ബി.ഐ
മാർച്ച് 15-നകം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് വ്യക്തമാക്കി എസ്.ബി.ഐ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 2019 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകളാണ് വിറ്റുപോയത്. ഇതിൽ 22,030 ബോണ്ടുകൾ രാഷ്ട്രീയപ്പാർട്ടികൾ ഉപയോഗിച്ചെന്നും എസ്.ബി.ഐ വ്യക്തമാക്കി.
ഇലക്ട്രൽ ബോണ്ട് വാങ്ങിയ ആളുടെ പേര്, എത്ര രൂപയുടെ ബോണ്ടാണ് വാങ്ങിയത്?, ബോണ്ട് വാങ്ങിയ തീയതി എന്നീ വിവരങ്ങളാണ് എസ്.ബി.ഐ പ്രധാനമായും സുപ്രിംകോടതിക്ക് കൈമാറിയത്. ഇലക്ട്രൽ ബോണ്ട് ഉപയോഗിച്ച തീയതിയും ഉപയോഗിച്ച രാഷ്ട്രീയപ്പാർട്ടികളുടെ വിവരങ്ങളും എസ്.ബി.ഐ കൈമാറിയിട്ടുണ്ട്. അതേസമയം ഏത് വ്യക്തി വാങ്ങിയ ബോണ്ട് ഏത് പാർട്ടി ഉപയോഗിച്ചുവെന്ന് എസ്.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല.
ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു സുപ്രിംകോടതി എസ്.ബി.ഐക്ക് നിർദേശം നൽകിയിരുന്നത്. മാർച്ച് 15-നകം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.
Adjust Story Font
16