Quantcast

കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിങ് ബൂത്തിൽ പ്രസവിച്ചു

ബല്ലാരിയിലെ കുർലഗിന്ദി ഗ്രാമത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ 23കാരിയാണ് പ്രസവിച്ചത്.

MediaOne Logo

Web Desk

  • Published:

    11 May 2023 8:29 AM

23-yr-old delivers baby at polling booth in Karnataka’s Ballari
X

ബെല്ലാരി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിങ് ബൂത്തിൽ പ്രസവിച്ചു. ബല്ലാരിയിലെ കുർലഗിന്ദി ഗ്രാമത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ 23കാരിയാണ് പ്രസവിച്ചത്. വനിതാ ജീവനക്കാരും വോട്ടർമാരും യുവതിക്ക് ആവശ്യമായ സഹായം ചെയ്‌തെന്ന് പോളിങ് ഓഫീസർ പറഞ്ഞു.

ബുധനാഴ്ച നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 65.69 ശതമാനമാണ് പോളിങ്. 78.22 ശതമാനം പോളിങ് രേഖപ്പെടുത്തിയ രാമനഗര മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ബി.ബി.എം.പി മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 48.63 ശതമാനമാണ് ഇവിടത്തെ പോളിങ്.

TAGS :

Next Story